കങ്കണയുമായുള്ള ബന്ധം നിങ്ങള്‍ തുടരുകയാണെങ്കില്‍ നമുക്ക് ഡിവോഴ്‌സ് ചെയ്യാം; കജോളിന്റെ താക്കീതില്‍ അജയ് ദേവ്ഗണ്‍ ആ പ്രണയം അവസാനിപ്പിച്ചു !

1999 ലാണ് അജയ് ദേവ്ഗണ്‍ കജോളിനെ വിവാഹം കഴിച്ചത്

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (13:39 IST)
ഏറെ ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്‍. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും നിരവധി ഗോസിപ്പുകളില്‍ ഇടംപിടിച്ച താരം കൂടിയാണ് അജയ് ദേവ്ഗണ്‍. പ്രശസ്ത നടി കജോള്‍ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ. 
 
1999 ലാണ് അജയ് ദേവ്ഗണ്‍ കജോളിനെ വിവാഹം കഴിച്ചത്. വിവാഹജീവിതം വളരെ സന്തുഷ്ടമായി പോകുന്നതിനിടെയാണ് അജയ് ദേവ്ഗണ്‍ കങ്കണ റണാവത്തുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായി. കങ്കണയും അജയ് ദേവ്ഗണും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പ് പരന്നു. മുംബൈയില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇക്കാര്യം പിന്നീട് കജോള്‍ അറിഞ്ഞു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കജോള്‍ ക്ഷുഭിതയായി. കജോളിനെ ഉപേക്ഷിക്കാന്‍ അജയ് ദേവ്ഗണ്‍ തയ്യാറല്ലായിരുന്നു. കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കജോള്‍ ആവശ്യപ്പെട്ടു. കങ്കണയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനം നേടുമെന്ന് കജോള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ അജയ് ദേവ്ഗണ്‍ കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചു. 
 
കങ്കണയ്ക്ക് ഇത് വലിയ വേദനയായി. വിവാഹിതനായ ഒരാളെ താന്‍ പ്രണയിക്കാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് അജയ് ദേവ്ഗണുമായുള്ള ബന്ധത്തെ കുറിച്ച് കങ്കണ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

അടുത്ത ലേഖനം
Show comments