രണ്ട് പെണ്‍കുട്ടികളുടെ അമ്മയും സമൂഹത്തിലെ പല വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയാന്‍ മടി കാട്ടാത്ത ആളുമാണ് നടി അശ്വതി ശ്രീകാന്ത്. മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്. ഇപ്പോഴിതാ മകള്‍ പത്മയ്ക്ക് കൂടെയുള്ള തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. അമ്മയോളം മകള്‍ വളര്‍ന്നല്ലോ എന്നാണ് ആരാധകര്‍ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്.
2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. കമല എന്നാണ് രണ്ടാമത് കുട്ടിയുടെ പേര്.
തന്റെ അമ്മ തന്നോട് എപ്പോഴും ബോര്‍ഡ് ആയിരിക്കണമെന്നും ഇന്‍ഡിപ്പെന്‍ഡന്റ് ആയിരിക്കണമെന്നും പറയുമായിരുന്നു,പക്ഷേ മോശം കമന്റൊക്കെ കണ്ടാല്‍ ഇരുന്നു കരയുന്ന ആളായിരുന്നു താനെന്ന് അശ്വതി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
അനൂപ് മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഓ സിന്‍ഡ്രല്ല എന്ന സിനിമയില്‍ അശ്വതി അഭിനയിച്ചിരുന്നു.