ഒരു സിനിമയ്ക്ക് അജിത്ത് വാങ്ങുന്നത് 160 കോടി! ഞെട്ടിക്കുന്ന സ്വത്ത് വിവരം

ഷൂട്ടിംഗ് തീര്‍ന്നാല്‍ തന്റേതായ വിനോദങ്ങളിലേക്കും കുടുംബത്തിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലേക്കും അജിത്ത് ചുരുങ്ങും.

നിഹാരിക കെ.എസ്
തിങ്കള്‍, 28 ഏപ്രില്‍ 2025 (10:00 IST)
ഒരുകാലത്ത് തമിഴ് സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നടനായിരുന്നു അജിത്ത്. ഇന്ന് ആ സ്ഥാനത്ത് വിജയ് ആണ്. രജനികാന്തും തൊട്ടുപിന്നാലെയുണ്ട്. തല രജനീകാന്തിന് പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ സിനിമകള്‍ക്ക് പ്രൊമോഷന്‍ പരിപാടികള്‍ നടത്തുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്യാറില്ല അജിത്ത്. എന്നാലും ഓരോ അജിത്ത് സിനിമയ്ക്കും വമ്പൻ കളക്ഷനാണ് ലഭിക്കുക. ഷൂട്ടിംഗ് തീര്‍ന്നാല്‍ തന്റേതായ വിനോദങ്ങളിലേക്കും കുടുംബത്തിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലേക്കും അജിത്ത് ചുരുങ്ങും.
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്ക് അജിത്ത് വാങ്ങുന്ന പ്രതിഫലം 105 മുതല്‍ 165 കോടി രൂപ വരെയാണ്. ആഢംബര കാറുകളുടെ വലിയൊരു കളക്ഷന്‍ തന്നെ അദ്ദേഹത്തിനുണ്ട്. ചെന്നൈയിലെ അജിത്തിന്റെ ബംഗ്ലാവിന്റെ വില 12 മുതല്‍ 15 കോടി രൂപ വരെ വരും. സ്വിമ്മിംഗ് പൂളും ഹൈടെക് ജിമ്മും ഉള്‍പ്പെടുന്നതാണ് വീട്. കാറുകള്‍ക്കൊപ്പം ആഢംബര ബൈക്കുകളും അജിത്തിന് സ്വന്തമായിട്ടുണ്ട്. ഇതിന് പുറമെ പ്രൈവറ്റ് ജെറ്റും അദ്ദേഹത്തിനുണ്ട്. 25 കോടിയാണ് അജിത്തിന്റെ പ്രൈവറ്റ് ജെറ്റിന്റെ വില. 
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം അജിത്തിന്റെ നെറ്റ് സമ്പാദ്യം 350 കോടി രൂപയാണ്. 2000 ലാണ് അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. ബാലതാരമായി കടന്നു വന്ന് തെന്നിന്ത്യയിലെ മിന്നും താരമായി വളര്‍ന്ന നടിയാണ് ശാലിനി. കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് ശാലിനി അജിത്തിനെ വിവാഹ കഴിച്ചത്. ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. ആദിക് രവിചന്ദ്രന്‍ ആണ് ഗുഡ് ബാഡ് അഗ്ലി ഒരുക്കിയത്. ഈ സിനിമയുടെ രണ്ടാം ഭാഗം അടക്കം അണിയറയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments