Naslen: അജിത്തിന്റെ പടത്തിലെ റോള്‍ വേണ്ടെന്നുവച്ചു, ജിംഖാനയ്ക്കു വേണ്ടി: നസ്ലന്‍
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന
Naslen: ആലപ്പുഴ ജിംഖാനയ്ക്കു വേണ്ടിയാണ് അജിത്ത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' വേണ്ടെന്നുവച്ചതെന്ന് നസ്ലന്‍. രണ്ട് സിനിമകളും ഇന്നാണ് തിയറ്ററുകളിലെത്തിയത്. കഥ വരെ കേട്ട ശേഷമാണ് അജിത്ത് ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞതെന്നും നസ്ലന്‍ പറഞ്ഞു.
ചെന്നൈയില്‍ പോയി കഥ കേട്ടതാണ്. ഗുഡ് ബാഡ് അഗ്ലി ചെയ്യാന്‍ തീരുമാനിച്ച സമയത്താണ് ആലപ്പുഴ ജിംഖാനയുടെ ഷൂട്ടിങ് ആരംഭിച്ചത്. അങ്ങനെ അജിത്ത് ചിത്രം വേണ്ടെന്നുവയ്ക്കുകയായിരുന്നെന്ന് നസ്ലന്‍ പറഞ്ഞു.
' ഗുഡ് ബാഡ് അഗ്ലിയിലേക്ക് എന്നെ വിളിച്ചിരുന്നു. ചെന്നൈയില്‍ പോയി കഥയൊക്കെ കേട്ടതാണ്. എനിക്ക് ആ കഥ ഇഷ്ടമാകുകയും ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. പക്ഷേ, അതേ സമയത്താണ് ഇവിടെ ആലപ്പുഴ ജിംഖാനയുടെ ഷൂട്ടിങ് തുടങ്ങാറായത്. അതിനുവേണ്ടി ബോഡി സെറ്റ് ചെയ്യലും ഡയറ്റുമൊക്കെ ഫോളോ ചെയ്യേണ്ടിവരും. അത് ഗുഡ് ബാഡ് അഗ്ലിയെ ബാധിക്കുമെന്നറിഞ്ഞിട്ട് അതില്‍ നിന്നു ഒഴിവായി,' നസ്ലന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലന്‍, ലുക്മാന്‍ അവറാന്‍, ഗണപതി എസ്. പൊതുവാള്‍, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.