Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ajith fans tear Varisu film posters: വാരിസിന്റെ പോസ്റ്ററുകള്‍ കീറി അജിത്ത് ഫാന്‍സ്, തിരിച്ചും കീറി വിജയ് ഫാന്‍സ്, ചെന്നൈയില്‍ സംഘര്‍ഷം

Ajith fans tear Varisu film posters: വാരിസിന്റെ പോസ്റ്ററുകള്‍ കീറി അജിത്ത് ഫാന്‍സ്, തിരിച്ചും കീറി വിജയ് ഫാന്‍സ്, ചെന്നൈയില്‍ സംഘര്‍ഷം
, ബുധന്‍, 11 ജനുവരി 2023 (09:15 IST)
Ajith-Vijay fans fight: ചെന്നൈയിലെ സിനിമ തിയറ്ററിനു പുറത്ത് അജിത്ത്-വിജയ് ഫാന്‍സ് തമ്മില്‍ തര്‍ക്കം. ഇരുവരുടെയും സിനിമകള്‍ ഒരേസമയം റിലീസ് ചെയ്യുന്നതിനിടെയാണ് ആരാധകര്‍ പരസ്പരം ഏറ്റുമുട്ടിയത്. വിജയ് നായകനാകുന്ന വാരിസും അജിത്ത് നായകനാകുന്ന തുനിവുമാണ് ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുന്നത്. 
 
പുലര്‍ച്ചെ മുതലാണ് ഇരു സിനിമകളുടെയും ആദ്യ ഷോ. ചെന്നൈയിലെ ഒരു തിയറ്ററിനു പുറത്തുനിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. അജിത്ത് ഫാന്‍സ് വിജയ് ചിത്രമായ വാരിസിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതും ഇതിനു പ്രതികാരമായ വിജയ് ഫാന്‍സ് അജിത്ത് ചിത്രത്തിന്റെ പോസ്റ്ററുകള്‍ കീറുന്നതും വീഡിയോയില്‍ കാണാം. തമിഴ്‌നാട്ടില്‍ പലയിടത്തും സമാന സാഹചര്യം ഉണ്ടായി. ചില സ്ഥലങ്ങളില്‍ ആരാധകര്‍ തമ്മില്‍ കയ്യേറ്റം വരെ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Varisu : വിജയ്യുടെ 'വാരിസ്' കാണാന്‍ സിനിമ താരങ്ങളും, അക്കൂട്ടത്തില്‍ മലയാളിയായ തമിഴ് നടിയും !