Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

ഹീരയുമായി പ്രണയത്തിലായത് ശാലിനിയെ കണ്ടുമുട്ടും മുന്‍പ്, ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു; അജിത്തുമായുള്ള വിവാഹം ഹീരയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല

Ajith Kumar
, തിങ്കള്‍, 3 ജനുവരി 2022 (12:44 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയവും വിവാഹവുമാണ് താരങ്ങളായ അജിത് കുമാറിന്റേതും ശാലിനിയുടേതും. സിനിമയില്‍ നിന്നു തുടങ്ങിയ സൗഹൃദം ഇരുവരേയും അടുപ്പിക്കുകയായിരുന്നു. പ്രണയം ശക്തമായതോടെ ഒന്നിച്ച് ജീവിക്കാനും ഇരുവരും തീരുമാനിക്കുകയായിരുന്നു. 
 
ശാലിനിയെ കണ്ടുമുട്ടുന്നതിനു മുന്‍പ് മറ്റൊരു തെന്നിന്ത്യന്‍ നാടിയുമായി അജിത്ത് പ്രണയത്തിലായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളികള്‍ക്ക് കൂടി സുപരിചിതയായ നടി ഹീര രാജഗോപാല്‍ ആണ് ശാലിനിക്ക് മുന്‍പ് അജിത്തിന്റെ ഹൃദയത്തില്‍ കയറിപറ്റിയ നടി. 
 
മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി അമ്പതിലേറെ സിനിമകളില്‍ ഹീര അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് ശിവന്‍ ചിത്രം നിര്‍ണയത്തില്‍ നായികാ കഥാപാത്രമായ ഡോ.ആനിയെ അവതരിപ്പിച്ചതിലൂടെയാണ് ഹീര ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന മമ്മൂട്ടി ചിത്രത്തിലും ഹീര അഭിനയിച്ചു. 
webdunia
Heera Rajagopal
 
1996 ല്‍ റിലീസ് ചെയ്ത കാതല്‍ കോട്ടൈ എന്ന സിനിമയില്‍ തല അജിത്ത് കുമാറിനൊപ്പം ഹീര അഭിനയിച്ചു. കാതല്‍ കോട്ടൈയുടെ സെറ്റില്‍ വച്ച് അജിത്തും ഹീരയും വളരെ അടുത്തു. പിന്നീട് ഇരുവരും പ്രണയത്തിലായി. ഏതാനും വര്‍ഷങ്ങള്‍ ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നെന്ന് അക്കാലത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു. 1998 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
 
ഹീരയുടെ അമ്മ അജിത്തുമായുള്ള ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. മകള്‍ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതിനോട് അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹീരയും അജിത്തിനോട് അകലം പാലിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഈ ബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തിയത്. പിന്നീട് അജിത്ത് ശാലിനിയെ വിവാഹം കഴിച്ചു. 
 
1971 ഡിസംബര്‍ 29 നാണ് ഹീരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 50 വയസ് കഴിഞ്ഞു. 1991 ല്‍ കതിര്‍ സംവിധാനം ചെയ്ത ഇദയം എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2022-ലെ ആദ്യ പ്രവൃത്തിദിവസം, വര്‍ക്കൗട്ട് ചിത്രങ്ങളുമായി മംത മോഹന്‍ദാസ്