കൈനിറയെ ചിത്രങ്ങളാണ് നടി മംത മോഹന്‍ദാസിന്. ഒടുവില്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം മ്യാവുവിലും മികച്ച പ്രകടനം നടി പുറത്തെടുത്തു. 2022-ലെ ആദ്യ പ്രവൃത്തിദിവസത്തിലെ പ്രഭാതമാണിതെന്ന് പറഞ്ഞുകൊണ്ട് തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ താരം പങ്കുവെച്ചു
നിങ്ങള്‍ എടുക്കുന്ന ഓരോ ശ്വാസവും നിങ്ങളുടേതോ മറ്റൊരാളുടെയോ ജീവിതം മികച്ചതാക്കാനുള്ള ഒരു പുതിയ അവസരമാണെന്നും എല്ലാ ദിവസവും പരമാവധി പ്രയോജനപ്പെടുത്താനും നന്ദിയോടെ ജീവിക്കാനും താരം ആരാധകരെ ഓര്‍മിപ്പിക്കുന്നുണ്ട്.
എല്ലാവര്‍ക്കും മംത മോഹന്‍ദാസ് പുതുവത്സര ആശംസകളും നേര്‍ന്നു.