Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെയ്യരുതെന്ന് അജിത്ത് തന്നെ പലതവണ പറഞ്ഞിട്ടുണ്ട്, എന്നിട്ടും കൂസാക്കാതെ ആരാധകർ; വീഡിയോ വൈറൽ

അജിത്തിന്റെ വലിയ കട്ട് ഔട്ട് തകർന്നു വീണു

Ajith

നിഹാരിക കെ.എസ്

, തിങ്കള്‍, 7 ഏപ്രില്‍ 2025 (10:30 IST)
അജിത് കുമാർ-ആദിക് രവിചന്ദ്രൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി അജിത്ത് ആരാധകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ കട്ട് ഔട്ട് തകർന്ന് വീണു. 285 അടി നീളമുള്ള കട്ട് ഔട്ടാണ് തകർന്ന് വീണത്. ആളപായം ഇല്ല.
 
തമിഴ്നാട്ടിലെ ഒരു തിയേറ്ററിനു മുന്നിൽ സ്ഥാപിക്കുന്നതിനിടെയാണ് കട്ട് ഔട്ടാണ് തകർന്ന് വീണത്. കട്ട് ഔട്ട് തകർന്നു വീഴുമ്പോള്‍ ആളുകള്‍‌ ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്. ആരാധകർ കൂറ്റൻ കട്ട് ഔട്ടുകൾ സ്ഥാപിക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനും എതിരെ അജിത് തന്നെ രംഗത്ത് വന്നിരുന്നു. ഇത്തരം പ്രവർത്തികൾ വേണ്ടെന്നും അതിനോട് താൻ യോജിക്കില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
 
അതേസമയം, ഗുഡ് ബാഡ് അഗ്ലി അഡ്വാന്‍സ് ബുക്കിംഗില്‍ വലിയ മുന്നേറ്റം കാഴ്ച വെക്കുന്നുണ്ട്. സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത് ഗോകുലം മൂവീസാണ്. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിട്ടിക്കുന്നത് ആദിക് രവിചന്ദ്രൻ ആണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യകന്യകയെ പോലെ ദിയ,​ ബേബി മൂൺ ചിത്രങ്ങൾ പങ്കുവച്ച് താരം