മമ്മൂട്ടിയുടെ ബസൂക്കയ്ക്കും മുന്നേ പിള്ളേർ സെറ്റ് എത്തും, ആലപ്പുഴ ജിംഖാന റിലീസ് തീയതി പുറത്ത്
നേരത്തെ ഏപ്രിൽ 10 ന് എത്തുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്‌ലെന്‍, ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സിനിമയുടെ റിലീസിനെപ്പറ്റിയുള്ള അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏപ്രിൽ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
നേരത്തെ ഏപ്രിൽ 10 ന് എത്തുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബസൂക്ക, മരണമാസ്സ്, തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി അതെ തീയതിയിൽ റിലീസ് ചെയ്യുമെന്നതിനാൽ മാറ്റിവയ്ക്കുകയായിരുന്നു എന്നാണ് റിപോർട്ടുകൾ. ഗണപതി, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.