Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കില്‍ ലോകം ചുറ്റിക്കാണാന്‍ ഒരുങ്ങി അജിത്ത്, നടന്‍ യാത്രയില്‍

ബൈക്കില്‍ ലോകം ചുറ്റിക്കാണാന്‍ ഒരുങ്ങി അജിത്ത്, നടന്‍ യാത്രയില്‍

കെ ആര്‍ അനൂപ്

, വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (09:59 IST)
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്.പിസ്റ്റള്‍ ഷൂട്ടിംഗ്, ഫോട്ടോഗ്രാഫി, മോട്ടോര്‍ റേസിംഗ് എന്നിവയ്ക്ക് പുറമേ ബൈക്കില്‍ ലോകം മൊത്തം ചുറ്റി കാണുക എന്നത് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ്.ഈ വര്‍ഷം ആദ്യം, സിക്കിമിലെ വഴിയോര ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന അജിത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
 
ഇപ്പോഴിതാ ബൈക്കില്‍ റഷ്യ ചുറ്റി കാണുകയാണ് അജിത്ത്. വലിമൈ ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയശേഷം ടീം റഷ്യയിലേക്ക് പോയിരുന്നു. സിനിമയുടെ അവസാനഭാഗങ്ങള്‍ ചിത്രീകരിക്കുകയാണ്. ചിത്രീകരണത്തിനിടെ ലഭിച്ച ഇടവേളയില്‍ നടന്‍ വീണ്ടും ഒരു ബൈക്ക് യാത്രയ്ക്ക് പോയി എന്നാണ് കോളിവുഡ് നിന്ന് ലഭിക്കുന്ന വിവരം. ബൈക്കില്‍ ലോകം ചുറ്റി കാണാന്‍ അദ്ദേഹം ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പാട്ട് മുഴുവന്‍ പാടി ചിത്ര ചേച്ചി പോയി, എനിക്ക് ഭയങ്കര വിഷമമായി'; നരനിലെ സൂപ്പര്‍ഹിറ്റ് ഗാനം പിറന്നതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍