Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വേതാളം' തെലുങ്ക് റീമേക്കില്‍ കീര്‍ത്തി സുരേഷ് ?

'വേതാളം' തെലുങ്ക് റീമേക്കില്‍ കീര്‍ത്തി സുരേഷ് ?

കെ ആര്‍ അനൂപ്

, വെള്ളി, 6 ഓഗസ്റ്റ് 2021 (15:12 IST)
അജിത്ത് നായകനായെത്തിയ 'വേതാളം' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാന്‍ ചിരഞ്ജീവി പദ്ധതിയിടുന്നുണ്ട്.മെഹര്‍ രമേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോളിതാ ചിരഞ്ജീവിയുടെ സഹോദരിയായി അഭിനയിക്കാന്‍ കീര്‍ത്തി സുരേഷ് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.എ കെ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 വേതാളം ഹിന്ദി റീമേക്കും അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് വിവരം.ജോണ്‍ എബ്രഹാം റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നും പറയപ്പെടുന്നു.
 
2015 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറായിരുന്നു വേതാളം. ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയായി ലക്ഷ്മി മേനോനാണ് അഭിനയിച്ചത്. ശിവ സംവിധാനം ചെയ്ത വേതാളത്തില്‍ ശ്രുതി ഹാസന്‍, രാഹുല്‍ ദേവ്, കബീര്‍ ദുഹാന്‍ സിംഗ്, അങ്കിത് ചൗഹാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ഗൗതം മേനോനും ചിമ്പുവും,'വെന്ത് തനിന്തത് കാട്' ഫസ്റ്റ് ലുക്ക് പുറത്ത്