Select Your Language

Notifications

webdunia
webdunia
webdunia
webdunia

''സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു, ഇങ്ങനൊരു സംഭവം ആദ്യമായിട്ടാണ് കാണു‌ന്നത്'' : അജു വർഗീസ്

നന്നായി സുഖിച്ചു: അങ്കമാലീസ് കണ്ട അജു വർഗീസ് പറഞ്ഞത്...

സിനിമ
, ചൊവ്വ, 7 മാര്‍ച്ച് 2017 (09:37 IST)
സിനിമ വിജയിക്കാൻ സൂപ്പർ താരങ്ങളുടെ ആവശ്യമില്ലെന്ന് തെളിയിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഡബിള്‍ ബാരല്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ലിജോ സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് തീയേറ്ററുകളിൽ കുതിച്ചു കയറുകയാണ്.
 
പ്രമുഖ താരങ്ങളെയൊന്നും ഉള്‍പ്പെടുത്താതെ നവാഗതരെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. പ്രമുഖരടക്കം ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചിത്രം കണ്ട അജു വര്‍ഗീസും ഫേസ്ബുക്ക് പേജില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
 
അജു വർഗീസിന്റെ വാക്കുകളിലൂടെ:
 
ഒറ്റവാക്കിൽ; നന്നായി സുഖിച്ചു!!!
 
പെപ്പെയും, കുഞ്ഞുട്ടിയും, പോർക്ക് വർക്കിയും, ഭീമനും, രവിയും, രാജനും, എസ് ഐ ശാഹുൽ ഹമീദ് അങ്ങനെ സിനിമയിൽ പുതിയതായി വന്ന എല്ലാവരും സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു. ഇത്ര അഭിനയതാക്കൾ തകർത്തഭിനയിച്ച ഒരു പുതുമുഖ ചിത്രം ഞാൻ ആദ്യം ആയി ആണ് കാണുന്നത്. ഓരോരുത്തർക്കായി എന്റെ ആത്മാർത്ഥമായ ആശംസകളും അഭിനന്ദനങ്ങളും.
 
നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ, (ഡബിൾ ബാരൽ കണ്ടിട്ടില്ല) ഇപ്പോൾ അങ്കമാലി, എല്ലാം മികച്ചതും വേറിട്ടതും. വിസ്മയിപ്പിച്ച ഒരു കൂട്ടം സിനിമകൾ ചേട്ടാ. നന്ദി! ഗിരീഷ് ഗംഗാധരൻ താങ്കൾ ആണ് താരം!
നമിച്ചു, വിസ്മയിപ്പിച്ചു.
 
webdunia
ഒരു നാടിന്റെ ആത്മാവ് നന്നായി അറിയാവുന്ന ജീവിത അനുഭവങ്ങൾ നിറഞ്ഞ ആൾക്ക് മാത്രമേ ഇത് എഴുതാൻ പറ്റു, കാര്യം ഇതിൽ പറഞ്ഞതെല്ലാം ചെമ്പൻ ചേട്ടൻ ഞങ്ങളോട് പറഞ്ഞ അങ്കമാലിയിലെ യഥാർത്ഥ കഥകൾ ആണ്, ഇനിയും പ്രതീക്ഷിക്കുന്നു ഏട്ടാ താങ്കളുടെ അനുഭവങ്ങൾ സിനിമകൾ ആയി കാണാൻ. കൂടെ ഒരുപാട് സന്തോഷവും; താങ്കൾ കണ്ട ആ സ്വപ്നം നല്ല നിലയിൽ വിജയിച്ചു കാണുമ്പോൾ.
പ്രാഞ്ചിയേട്ടൻ... മഹേഷിന്റെ പ്രതികാരം.. അങ്കമാലി ഡയറീസ്....
ഉയരട്ടെ അങ്ങനെ മലയാളം സിനിമ !!!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്നും ഇന്നും മമ്മൂട്ടി ചെറുപ്പം തന്നെ! മീനാക്ഷിയും അച്ഛനും വലിയൊരു തെളിവാണ്