Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ഷങ്ങള്‍ക്ക് ശേഷം ആവേശത്തോടെ രങ്കണ്ണനും അംബാനും, വൈറല്‍ ചിത്രം പങ്കുവെച്ച് അജു വര്‍ഗീസ്

Aju Varghese shared the viral picture of Rankannan and Amban with Varshangalkku Shesham team

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഓഗസ്റ്റ് 2024 (21:21 IST)
ആവേശം സിനിമയുടെ റിലീസ് കഴിഞ്ഞ് രങ്കണ്ണനും അംബാനും മാസങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഇവരുടെ പേര് നിറയുവാനുള്ള കാരണം വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ താരങ്ങളായ ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും.
 
'അമ്മ'യും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മഴവില്‍ മനോരമയും ചേര്‍ന്നു സംഘടിപ്പിച്ച 'മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2024' എന്ന പരിപാടിയാണ് ഇവര്‍ എത്തിയത്. ഷോയ്ക്ക് വേണ്ടി രങ്കണ്ണനായും സജിന്‍ ഗോപു അംബാനായും വീണ്ടും വേഷമിട്ടു.
പരിപാടി അവതരിപ്പിക്കാനായി വേദിയില്‍ കയറുന്നതിനു മുമ്പ് ഡയലോഗുകള്‍ ഒന്നുകൂടി പഠിക്കുന്ന താരങ്ങളുടെ ചിത്രം അജുവര്‍ഗീസ് ആണ് പങ്കുവച്ചത്.
'വര്‍ഷങ്ങള്‍ക്ക് ശേഷം ആവേശത്തോടെ ഒരു സ്റ്റേജ് അനുഭവം',-ചിത്രത്തിനൊപ്പം അജു വര്‍ഗീസ് അടിക്കുറിപ്പായി എഴുതിയത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴക്കുണ്ടാക്കാനും പിണങ്ങാനും ഇനി അച്ഛനില്ല, കുറിപ്പുമായി നടി പാര്‍വതി കൃഷ്ണ