അജു വർഗീസിന് ഇരട്ട ഭാഗ്യം; അജു വീണ്ടും ഇരട്ടകുട്ടികളുടെ അച്ഛൻ
അജു വർഗീസ് വീണ്ടും ഇരട്ടകുട്ടികളുടെ അച്ഛൻ
മലയാളത്തിലെ യുവതാരം അജു വർഗീസ് വീണ്ടും ഇരട്ടകുട്ടികളുടെ അച്ഛനായി. മലയാള സിനിമയിലെ ഒരു താരത്തിനും ലഭിക്കാത്ത ഇരട്ട ഭാഗ്യമാണ് അജുവിന് സ്വന്തമായിരിക്കുന്നത്. ആദ്യത്തേത് ഒരാൺകുട്ടിയും പെൺകുട്ടിയും ആയിരുന്നെങ്കിൽ ഇപ്പോൾ രണ്ട് ആൺകുട്ടികളാണ് ഉണ്ടായിരിക്കുന്നത്.
ആദ്യത്തെ ഇരട്ടകുട്ടികൾ ഉണ്ടായപ്പോൾ ഇത് തന്റെ ഭാഗ്യമാണെന്ന് അജുവും ഭാര്യ അഗസ്റ്റീനയും പറഞ്ഞിരുന്നു. മൂത്ത കുട്ടികളായ ഇവാനും ജുവാനയും വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗരാജ്യമെന്ന സിനിമയിലൂടെ വെള്ളിത്തിരയിലും എത്തിയിരുന്നു. ഇനി തന്റെ മക്കളെ സിനിമയിൽ കാണിക്കില്ലെന്ന് അജു വ്യക്തമാക്കുകയും ചെയ്തു.
ഇവാനും ജുവാനക്കും കളിക്കാൻ രണ്ട് അനിയന്മാരെ ലഭിച്ചതിന്റെ സന്തോഷത്തിലാണവർ. ജേക് ലൂക് എന്നാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. മലയാള സിനിമയിൽ ഇപ്പോൾ ഒഴിച്ചു കൂടാനാകാത്ത താരമായിരിക്കുകയാണ് അജു. സിനിമ നൽകുന്ന സൗഭാഗ്യത്തോടൊപ്പം കുട്ടികളുടെ രൂപത്തിൽ വീണ്ടും ഇരട്ട ഭാഗ്യം വന്നിരിക്കുകയാണ് അജുവിന്.