അഖില്‍ സാഗറിനെ കൈവെച്ചോ? ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയെന്ന് ആരാധകര്‍, നാടകീയ രംഗങ്ങള്‍
സാഗര്‍ അഖിലിനെ കൈയേറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്
ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍. അഖില്‍ മാരാറും സാഗറും തമ്മില്‍ തര്‍ക്കം. ഇന്നത്തെ എപ്പിസോഡിലാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം കാണിക്കുന്നത്. പ്രൊമോയില്‍ ഇരുവരും തമ്മില്‍ കൈയാങ്കളിയിലേക്ക് എത്തുന്നതിന്റെ സൂചനയുണ്ട്. എന്നാല്‍ പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല.
സാഗര്‍ അഖിലിനെ കൈയേറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സാഗറിനെ തല്ലിയിട്ടുണ്ടെങ്കില്‍ അഖില്‍ ബിഗ് ബോസില്‍ നിന്ന് പുറത്താകാനും സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രവചനം.