Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 1 जनवरी 2025
webdunia

സ്വകാര്യ ചിത്രങ്ങൾ ചോർന്നതിൽ അക്ഷരയുടെ മറുപടി ആരാധകരെ ഞെട്ടിച്ചു !

സ്വകാര്യ ചിത്രങ്ങൾ ചോർന്നതിൽ അക്ഷരയുടെ മറുപടി ആരാധകരെ ഞെട്ടിച്ചു !
, വ്യാഴം, 8 നവം‌ബര്‍ 2018 (14:03 IST)
മുബൈ: തന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിശദീകരണവുമായി നടിയും കമൽ‌ഹാസന്റെ മകളുമായ അക്ഷര ഹസൻ. ചോർന്നത് തന്റെ ചിത്രങ്ങൾ തന്നെയാണെന്നും അതുകൊണ്ട് താൻ അപമാനിതയാവില്ലെന്നും അക്ഷര തുറന്നടിച്ചു.
 
ഒരു സിനിമയുടെ ഫോട്ടോഷൂട്ടിന് തയ്യാറാകുന്നതിന് മുന്നോടിയായി എടുത്തതാണ് ആ ചിത്രങ്ങൾ. ഇത്തരം ഫോട്ടോകൾ എടുക്കാൻ തനിക്ക് മടിയേതുമില്ല. എന്നാൽ ഒരു പെൺകുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിർഭാഗ്യകരമായ കാര്യമാണെന്നും അക്ഷര പറഞ്ഞു. 
 
കഴിഞ്ഞ ദിവസമാണ് അക്ഷരയുടെ ബിക്കിനി ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. സംഭവത്തിൽ അക്ഷര മുംബൈ പൊലീസിനും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2 ദിവസം, സര്‍ക്കാര്‍ കളക്ഷന്‍ 110 കോടി; വിജയ്‌ക്ക് ആരുണ്ട് എതിരാളി?!