സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ എടുക്കാറുണ്ട്. അത്തരത്തില്‍ ശ്രദ്ധ നേടുകയാണ് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ പഴയൊരു ചിത്രം. സ്‌പോര്‍ട്‌സിനോട് തന്റെ കുട്ടിക്കാലം മുതലേ ഉള്ള ഇഷ്ടം പറഞ്ഞു കൊണ്ടാണ് നടന്‍ ചിത്രം പങ്കുവെച്ചത്.
സ്‌പോര്‍ട്‌സിനോടും ഡാന്‍സിനോടും നടന് പണ്ടേ ഇഷ്ടം കൂടുതലാണ്. കരാട്ടെ, തായ് ബോക്‌സിംഗ്, തായ്‌കൊണ്ട തുടങ്ങിയ ആയോധനകലകളില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു.മാര്‍ഷല്‍ ആര്‍ട്‌സ് അധ്യാപകനായും നടന്‍ ജോലി നോക്കിയിരുന്നു. അതുകഴിഞ്ഞ് മോഡലിംഗ് രംഗത്തേക്ക് ചുവട് മാറ്റി. അതുവഴി സിനിമയിലേക്കും അക്ഷയ് കുമാര്‍ എത്തി.