Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരനിരയായി ഫ്ലോപ്പുകൾ, നഷ്ടം നികത്താൻ വീട് വിറ്റ് അക്ഷയ് കുമാർ; ഒടുവിൽ റിയൽ സ്റ്റേറ്റിലൂടെ ലാഭം

നാലേകാൽ കോടി രൂപയാണ് അക്ഷയ് കുമാറിന് വിലയായി ലഭിച്ചത്

നിരനിരയായി ഫ്ലോപ്പുകൾ, നഷ്ടം നികത്താൻ വീട് വിറ്റ് അക്ഷയ് കുമാർ; ഒടുവിൽ റിയൽ സ്റ്റേറ്റിലൂടെ ലാഭം

നിഹാരിക കെ.എസ്

, വെള്ളി, 7 ഫെബ്രുവരി 2025 (10:20 IST)
തന്റെ കരിയറിലെ ഏറ്റവും മോശം സമയത്താണ് അക്ഷയ് കുമാർ ഇപ്പോഴുള്ളത്. തുടർച്ചയായി പത്തിൽ അധികം സിനിമകൾ ആണ് നടന്റേതായി പരാജയപ്പെട്ടത്. ഇപ്പോൾ റിയൽ എസ്റ്റേറ്റിലൂടെ ലാഭം കൊയ്ത് അക്ഷയ് കുമാർ. തന്റെ അപ്പാർട്ട്‌മെന്റ് വിറ്റിരിക്കുകയാണ് അക്ഷയ്. മുംബൈയിലെ ബോറിവാലി ഈസ്റ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റാണ് അക്ഷയ് കുമാർ വിറ്റിരിക്കുന്നത്. നാലേകാൽ കോടി രൂപയാണ് അക്ഷയ് കുമാറിന് വിലയായി ലഭിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ഒബറോയി സ്‌കൈ സിറ്റിയിലാണ് അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 1073 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കാർപെറ്റ് ഏരിയയാണ് അപ്പാർട്ട്‌മെന്റിനുള്ളത്. കെട്ടിടത്തിലെ രണ്ട് കാർ പാർക്കിങ് സ്ലോട്ടുകളും അപ്പാർട്ട്‌മെന്റിന്റെ ഉടമകൾക്കായി നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഭവന കൈമാറ്റം സംബന്ധിച്ച രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നു.
 
25.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും മുപ്പതിനായിരം രൂപ രജിസ്‌ട്രേഷൻ ഫീ ഇനത്തിലും കെട്ടിവച്ചു. 2017ൽ 2.38 കോടി രൂപ വില നൽകിയാണ് അക്ഷയ് കുമാർ ഈ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയത്. അതേസമയം, സ്‌കൈഫോഴ്‌സ് ആണ് അക്ഷയ്‌യുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയത്. ഈ സിനിമ വിജയത്തിലേക്ക് കുതിക്കുകയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമ സമരം