Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷു വിന്നർ നസ്ലിനും കൂട്ടരും തന്നെ; 50 കോടി അടിച്ച് 'ആലപ്പുഴ ജിംഖാന', കളക്ഷൻ റിപ്പോർട്ട്

ചിത്രത്തിന്‍റെ പുതിയ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകയാണ്.

Alappuzha Gymkhana Collection Report

നിഹാരിക കെ.എസ്

, ബുധന്‍, 23 ഏപ്രില്‍ 2025 (10:05 IST)
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുതിയ ചിത്രം ആലപ്പുഴ ജിംഖാന തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയുടെ ബസൂക്ക, ബേസിൽ ജോസഫിന്റെ മരണമാസ് എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു ആലപ്പുഴ ജിംഖാനയും തിയേറ്ററുകളിലെത്തിയത്. നസ്ലിൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകയാണ്.
 
ഏപ്രിൽ 10 ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 56 കോടി നേടിയതായി ആണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്നും 37 കോടി വാരിക്കൂട്ടിയ ചിത്രം 19 കോടി രൂപയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും നേടിയത്. വിഷു വിന്നറായി മാറിയിരിക്കുകയാണ് ആലപ്പുഴ ജിംഖാന. വിഷുവിന് റിലീസ് ആയ മറ്റൊരു ചിത്രവും 50 കോടി ക്ലബ്ബിൽ കയറിയിട്ടില്ല.
 
ഇതോടെ ആസിഫ് അലി ചിത്രമായ രേഖാചിത്രത്തിന്റെ കളക്ഷനെ ജിംഖാന മറികടന്നെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാന മികവ് ആവര്‍ത്തിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിൽ ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു': ദിലീപ് പറഞ്ഞത്