Alappuzha Gymkhana Box Office: പണംവാരി 'ജിംഖാന'; ഇതുവരെ നേടിയത്
റിലീസിനു ശേഷമുള്ള രണ്ടാം തിങ്കളാഴ്ചയായ ഇന്നലെ 1.56 കോടി കളക്ട് ചെയ്യാന്‍ ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനു സാധിച്ചു
Alappuzha Gymkhana Box Office: വിഷു വിന്നറായ ആലപ്പുഴ ജിംഖാനയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 33.45 കോടിയായി. റിലീസ് ചെയ്തു 13-ാം ദിനമായ ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ നെറ്റ് കളക്ഷന്‍ 34 കോടിയാകും.
റിലീസിനു ശേഷമുള്ള രണ്ടാം തിങ്കളാഴ്ചയായ ഇന്നലെ 1.56 കോടി കളക്ട് ചെയ്യാന്‍ ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനു സാധിച്ചു. ഈസ്റ്റര്‍ അവധിയായ കഴിഞ്ഞ ഞായറാഴ്ച 2.8 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്.
ഒപ്പം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ബസൂക്ക, ബേസില്‍ ജോസഫ് ചിത്രം മരണമാസ് എന്നിവയെ ബഹുദൂരം പിന്നിലാക്കിയാണ് ആലപ്പുഴ ജിംഖാനയുടെ കുതിപ്പ്. ഇരു ചിത്രങ്ങളുടെയും ഇന്ത്യ നെറ്റ് കളക്ഷന്‍ ഇതുവരെ 20 കോടി എത്തിയിട്ടില്ല.
അതേസമയം വേള്‍ഡ് വൈഡ് കളക്ഷന്‍ ആലപ്പുഴ ജിംഖാന 50 കോടി കടന്നു. 2025 ല്‍ 50 കോടി ക്ലബിലെത്തുന്ന നാലാമത്തെ ചിത്രമാണിത്. നേരത്തെ രേഖാചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, എമ്പുരാന്‍ എന്നിവയാണ് ഈ നേട്ടം കൈവരിച്ചത്.