Select Your Language

Notifications

webdunia
webdunia
webdunia
webdunia

The Door: 12 വർഷങ്ങൾക്ക് ശേഷം ഭാവ വീണ്ടും തമിഴിൽ, ഭീതിജനകമായ രംഗങ്ങളുമായി 'ദി ഡോർ' ടീസർ

The Door movie teaser

നിഹാരിക കെ.എസ്

, വെള്ളി, 14 മാര്‍ച്ച് 2025 (10:58 IST)
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുകയാണ്. ‘ദി ഡോർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ് നവീൻ ആണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് വമ്പൻ സർപ്രൈസ് തീർക്കുകയായിരുന്നു നവീൻ. 
 
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയ ഭാവന, ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചതും ഒരു ഹൊറർ ചിത്രത്തിന് വേണ്ടിയായിരുന്നു. ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ‘ഹണ്ട്’ എന്ന സിനിമയിലെ നായികയായിരുന്നു ഡോ. കീർത്തി എന്ന കഥാപാത്രം ചെയ്ത ഭാവന.
 
കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം. അജിത്തിനൊപ്പം നായികയായി എത്തിയ ‘ആസൽ’ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’ എന്ന ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിക്കുന്നതിന്റെ തലേന്ന് മോനിഷ എനിക്കൊരു ഉപദേശം തന്നിരുന്നു: മകളെ കുറിച്ച് ശ്രീദേവി ഉണ്ണി