Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ 'ആറാട്ട്' നിര്‍മ്മിക്കാന്‍ എടുത്ത തുകയേക്കാള്‍ വരും ആലിയ ഒറ്റയ്ക്ക് വാങ്ങിയ പ്രതിഫലം !

Gangubai Kathiawadi | Dholida | Sanjay Leela Bhansali | Alia Bhatt | Ajay Devgn | Official Video

കെ ആര്‍ അനൂപ്

, വെള്ളി, 25 ഫെബ്രുവരി 2022 (15:07 IST)
ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്കായി നടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും. മലയാളത്തില്‍ ഈയടുത്ത് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ആറാട്ട് നിര്‍മ്മിക്കാന്‍ എടുത്ത തുകയേക്കാള്‍ വരും ആലിയ ഒറ്റയ്ക്ക് വാങ്ങിയ പ്രതിഫലം.
 
ആലിയ 20 കോടി രൂപയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാനായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.18 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ മോഹന്‍ലാലിന്റെ ആറാട്ടിനെക്കാള്‍ വലിയ തുക.
 
അതിഥി വേഷത്തില്‍ എത്തിയ അജയ് ദേവ്ഗണ്‍ വാങ്ങിയ പ്രതിഫലവും ഒട്ടും കുറവല്ല.11 കോടിയാണ് നടന്‍ സിനിമയില്‍ അഭിനയിക്കാനായി വാങ്ങിയത്.വിജയ് റാസ് 1.50 കോടി, ശന്തനു മഹേശ്വരി 50 ലക്ഷം, സീമ പഹ്വ 20 ലക്ഷം എന്നിങ്ങനെയാണ് സിനിമയിലെ മറ്റു താരങ്ങള്‍ പ്രതിഫലമായി വാങ്ങിയ തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉപേക്ഷിച്ച് ഷൈന്‍ ടോം ചാക്കോ !