Webdunia - Bharat's app for daily news and videos

Install App

ആ മലയാള നടന്റെ കൂടെ അഭിനയിക്കാന്‍ മോഹം, അയാൾ ബോളിവുഡിൽ തരംഗം സൃഷ്ടിക്കുന്നു; ആലിയ ഭട്ട്

നിഹാരിക കെ.എസ്
ബുധന്‍, 18 ജൂണ്‍ 2025 (11:27 IST)
ബോളിവുഡിലെ എ ലിസ്റ്റ് നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. ഇപ്പോഴിതാ മലയാളി താരം റോഷന്‍ മാത്യുവിനെക്കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്. ആലിയയും റോഷനും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു. നെറ്റ്ഫളിക്‌സ് ചിത്രം ഡാര്‍ലിങ്‌സിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. റോഷന്‍ മികച്ച നടനാണെന്നും ബോളിവുഡ് സിനിമകളുടെ ഭാഗമായി മാറാന്‍ റോഷന് സാധിക്കുമെന്നുമാണ് ആലിയ പറയുന്നത്. ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആലിയ റോഷനെക്കുറിച്ച് സംസാരിച്ചത്.
 
'റോഷന്‍ മാത്യുവിനൊപ്പം ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട് റോഷന്‍. ഡാര്‍ലിംഗ്‌സിലും നല്ല അഭിനയമായിരുന്നു. അയാള്‍ ബോളിവുഡില്‍ പുതിയൊരു തരംഗം സൃഷ്ടിക്കുകയാണ്. മലയാളം പോലെ ഹിന്ദിയിലും റോഷന് തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്. ഒടിടി വന്നതോടെ ആളുകള്‍ ഭാഷയുടെ അതിരുകളെക്കുറിച്ച് ചിന്തിക്കാറില്ല. നല്ല സിനിമകളേയും ആര്‍ട്ടിസ്റ്റുകളേയും എല്ലാവരും സ്വീകരിക്കും'' എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.
 
2022 ലാണ് ഡാര്‍ലിംഗ്‌സ് റിലീസാകുന്നത്. ജസ്മീത് ക റീന്‍ ആയിരുന്നു സംവിധാനം. ആലിയയ്ക്കും റോഷനും പുറമെ ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ആലിയയുടെ ആദ്യ നിര്‍മ്മാണം കൂടിയായിരുന്നു ഡാര്‍ലിംഗ്‌സ്. അതേസമയം റോന്ത് ആണ് റോഷന്‍ മാത്യുവിന്റെ പുതിയ സിനിമ. ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ രചനയും സംവിധാനവും ഷാഹി കബീറാണ്. ഇത്തിരി നേരം, ചെറ, ചത്ത പച്ച തുടങ്ങിയവയാണ് റോഷന്റെ അണിയറയിലുള്ള സിനിമകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments