ഇറ്റാലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി മുന്‍ ഇറ്റാലിയന്‍ താരം ഗട്ടൂസോയെ നിയമിച്ചതായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. റോമില്‍ വെച്ച് ജൂണ്‍ 19 വ്യാഴാഴ്ച ഗട്ടൂസോയെ ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
ഇറ്റാലിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രവീന ഗട്ടൂസോയെ ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ പ്രതീകം എന്നാണ് വിശേഷിപ്പിച്ചത്. അസൂറി ജേഴ്‌സി ഗട്ടൂസോയ്ക്ക് ശരീരത്തോട് ചേര്‍ന്ന രണ്ടാം ചര്‍മം പോലെയാണെന്നും ദേശീയ ടീമിന്റെ പുനര്‍നിര്‍മാണത്തില്‍ ഗട്ടൂസോയുടെ അനുഭവസമ്പത്തും പ്രതിബദ്ധതയും നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറ്റലിയുടെ 2006ലെ ലോകകപ്പ് കിരീടനേട്ടത്തില്‍ പങ്കാളിയായിട്ടുള്ള ഗട്ടൂസോ ഇറ്റാലിയന്‍ ദേശീയ ടീമിനായി 73 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എ സി മിലാന്‍, നാപ്പോളി,വലന്‍സിയ, മാഴ്‌സെ, ഹാജ്ഡുക് സ്പ്ലിറ്റ് തുടങ്ങിയ ക്ലബുകളുടെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.സെപ്റ്റംബറില്‍ എസ്‌തോണിയക്കെതിരെയാകും ഇറ്റാലിയന്‍ പരിശീലകനായുള്ള ഗട്ടൂസോയുടെ ആദ്യമത്സരം.