‘മനഃപൂർവം സംഭവിച്ചതല്ല', കങ്കണയോട് മാപ്പ് പറഞ്ഞ് ആലിയ ഭട്ട് !

വെള്ളി, 8 ഫെബ്രുവരി 2019 (17:56 IST)
തന്റെ സിനിമകൾക്കെതിരെ ബോളിവുഡ് സിനിമാ ലോകം സ്വീകരിക്കുന്ന നിലപടിനെതിരെ ശക്തമായ ഭാഷയിലാണ് നടി കങ്കണ റൌത്ത് പ്രതികരണം നടത്തിയത്. നടി ആയിയ ഭട്ടിന്റെ പേരെടുത്തുപറഞ്ഞായിരുന്നു കങ്കണയുണ്ടെ വിമർശനം. 
 
ഇപ്പോഴിതാ സംഭവത്തിൽ കങ്കണയോട് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. ഷൂട്ടിംഗ് തിരക്കുകളിലായതിനാൽ മണികർണികയെക്കുറിച്ച് അറിഞ്ഞില്ല. കങ്കണയെ വേദനിപ്പിക്കുക എന്നൊരു ഉദ്ദേശം എനീക്ക് ഉണ്ടായിരുന്നുല്ല. മാനസികമായി ബുദ്ധിമുട്ടുണ്ടായതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആലിയ വ്യക്തമാക്കി.
 
സിനിമയിലും വ്യക്തി ജീവിതത്തിലും ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് കങ്കണ. എന്തും തുറന്നു പറയാനുള്ള കങ്കണയുടെ ധൈര്യം എനിക്കേറെ ഇഷ്ടമാണെന്നും ആലിയ പറഞ്ഞു. കങ്കണയുടെ എറ്റവും പുതിയ ചിത്രമായ മണികർണികയെ ബോളീവുഡ് ലോകം ഒറ്റപ്പെടുത്തുന്നു എന്നായിരുന്നു കങ്കണയുടെ വിമർശണം. സിനിമയെക്കുറിച്ച് ആലിയ ഒരുവക്കുപോലും പറഞ്ഞില്ലെന്നും ആലിയയുടെ റാസി പുറത്തിറങ്ങിയപ്പോൾ താൻ സപ്പോർട്ട് ചെയ്തിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം സൌന്ദര്യ രജനീകാന്തിന്റെ പ്രി വെഡ്ഡിംഗ് റിസപ്ഷൻ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം; അറിയേണ്ടത് വരനെക്കുറിച്ച് !