Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലിയയ്‌ക്ക് ചേർന്ന കാമുകനല്ല രൺബീർ; കാമുകിയോട് പൊട്ടിത്തെറിച്ച രൺബീറിനെതിരെ ആരാധകർ

ആലിയയ്‌ക്ക് ചേർന്ന കാമുകനല്ല രൺബീർ; കാമുകിയോട് പൊട്ടിത്തെറിച്ച രൺബീറിനെതിരെ ആരാധകർ
, വെള്ളി, 15 ഫെബ്രുവരി 2019 (13:45 IST)
ബോളിവുഡിൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന പ്രണയ ജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. മുൻപ് ദീപിക പദുക്കോണുമായി രൺബീറിനുണ്ടായ ബന്ധം ഇതുപോലെ തന്നെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്ന ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല.
 
തുടർന്ന് നാളുകൾ കഴിഞ്ഞതിന് ശേഷമാണ് ആലിയയുമായുള്ള ബന്ധം പുറംലോകം അറിയുന്നത്. മുപ്പത്തഞ്ചുകാരനായ രൺബീർ കപൂറും ഇരുപത്തഞ്ചുകാരിയായ അലിയ ഭട്ടും അപ്രതീക്ഷിതമായൊരു പ്രണയവർത്തയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആരാധകർക്ക് അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതരത്തിലുള്ളതാണ്. 
 
കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചായിരുന്നു എത്തിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ കാറിലിരുന്നു നടത്തിയ വഴക്ക് പാപ്പരാസികള്‍ ക്യാമറ കണ്ണില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
 
എന്നാല്‍ ഇത് ആലിയ ഫാന്‍സിന് ഒട്ടും പിടിച്ചിട്ടില്ല. രണ്‍ബീറിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. നടനെ ഉപേക്ഷിക്കാനാണ് ആലിയയോടുള്ള ഇവരുടെ ഉപദേശം. ആലിയയ്ക്ക് രണ്‍ബീറുമായി ഒത്ത് പോകാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിമിഷ സജയൻ മുതൽ ഐശ്വര്യ ലക്ഷ്മി വരെ; രണ്ടാം വരവിൽ ഞെട്ടിച്ച നടിമാർ