Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വേദനയാൽ ഹൃദയം നിന്നു പോവുകയാണ്’; ജീവൻ ബലികൊടുത്ത ധീരജവാന്മാർക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മോഹന്‍‌ലാല്‍

‘വേദനയാൽ ഹൃദയം നിന്നു പോവുകയാണ്’; ജീവൻ ബലികൊടുത്ത ധീരജവാന്മാർക്ക് ആദരാഞ്ജലിയര്‍പ്പിച്ച് മോഹന്‍‌ലാല്‍
കൊച്ചി , വെള്ളി, 15 ഫെബ്രുവരി 2019 (12:55 IST)
പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് നടൻ മോഹൻലാൽ.

രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലികൊടുത്ത ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നു പോവുകയാണ്. അവർ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാൻ നമുക്ക് പ്രാർത്ഥിക്കാം. അവരുടെ ദുഃഖത്തിൽ നമുക്കും പങ്കുച്ചേരാം’- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകത്ത് നിന്ന് നിരവധിയാളുകളാണ് എത്തിയത്.

ആമീർ ഖാൻ, അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, ഹാൻസിക, അനുപംഖേർ, മാധവൻ, സൂര്യ, നിവിൻ പോളി, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചെയ്‌തത് വലിയ തെറ്റ്, സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്’; മോദി