Webdunia - Bharat's app for daily news and videos

Install App

അല്ലു അര്‍ജുന്‍ ഇനി അറ്റ്‌ലിക്കൊപ്പം ! വമ്പന്‍ പ്രതിഫലം ചോദിച്ച് സംവിധായകന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 12 മാര്‍ച്ച് 2024 (15:31 IST)
Allu Arjun Atlee
ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയിലെ ഏറ്റവും പ്രശസ്തനായ സംവിധായകരില്‍ ഒരാളാണ് അറ്റ്ലി കുമാര്‍. ഷാരൂഖ് ഖാന്റെ 'ജവാന്‍' എന്ന ചിത്രത്തിലൂടെ അദ്ദേഹം അടുത്തിടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. 1000 കോടി ക്ലബ്ബില്‍ എത്തിയ ജവാന് പിന്നാലെ പുതിയ സിനിമയുടെ ജോലികളുടെ തിരക്കിലേക്ക് കടക്കുകയാണ് അറ്റ്ലി.
 
 ടോളിവുഡ് താരം അല്ലു അര്‍ജുനും സംവിധായകന്‍ ആറ്റ്ലിയും ഒരുമിച്ചുള്ള ഒരു പ്രൊജക്റ്റ് അണിയറയില്‍ ഒരുങ്ങുന്നു. രണ്ടാളും ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും നിരവധി റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
 
ഈ ചിത്രത്തിനായി 60 കോടി രൂപയാണ് അറ്റ്ലി ആവശ്യപ്പെടുന്നതെന്നാണ് വാര്‍ത്തകള്‍. നിലവില്‍ 'പുഷ്പ 2: ദ റൂള്‍'ചിത്രീകരണത്തിലാണ് അല്ലു അര്‍ജുന്‍. വിശാഖപട്ടണത്തിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
 
  എന്തായാലും പുതിയ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും

Narendra Modi - Donald Trump: നാല് തവണ വിളിച്ചു, ട്രംപിന്റെ ഫോണ്‍ കോളിനു പ്രതികരിക്കാതെ മോദി; ജര്‍മന്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട്

Chithira, Second Day: നാളെയും ചിത്തിര, പൂക്കളം ഇന്ന് ഇട്ടതുപോലെ തന്നെ

Rahul Mamkootathil: 'കൂനിന്മേല്‍ കുരു'; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യും, ക്രൈം ബ്രാഞ്ച് നോട്ടീസ്

'സ്വന്തം നിലനില്‍പ്പിനു വേണ്ടി രാഹുലിനെ തള്ളിപ്പറഞ്ഞു'; ഷാഫി-രാഹുല്‍ അനുകൂലികള്‍ക്കിടയില്‍ സതീശനെതിരെ വികാരം

അടുത്ത ലേഖനം
Show comments