Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരിക്കും മീനാക്ഷിക്ക് എത്ര വയസ്സായി? ആരാധകരുടെ സംശയത്തിന് ഇതാ ഉത്തരം

Meenakshi Anoop

കെ ആര്‍ അനൂപ്

, ചൊവ്വ, 12 മാര്‍ച്ച് 2024 (13:04 IST)
Meenakshi Anoop
അവതാരകയും നടിയുമായ മീനാക്ഷി അനൂപ് മലയാളികള്‍ക്ക് ഇപ്പോഴും പഴയ അമര്‍ അക്ബര്‍ അന്തോണിയിലെ കുട്ടിയാണ്. ഇന്നും എല്ലാവര്‍ക്കും മീനുക്കുട്ടി എന്നേ വിളിക്കാനേ ഇഷ്ടമുള്ളൂ. എന്നാല്‍ മീനാക്ഷിക്ക് വോട്ട് അവകാശത്തിനുള്ള പ്രായമായി. അതെ മീനാക്ഷിക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കുകയാണ്. 2024 ഒക്ടോബര്‍ 12 വന്നാല്‍ മീനാക്ഷിക്ക് 19 വയസ്സ് ആകും.
അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെ മലയാളികള്‍ നോക്കിക്കാണുന്നത്.
 
 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം തുടങ്ങിയത്. നടിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ആദ്യത്തെ ആളുമായി ആറു വയസ്സിന്റെയും രണ്ടാമത്തെ സഹോദരനായി 13 വയസ്സിന്റെയും പ്രായവ്യത്യാസം മീനാക്ഷിക്ക് ഉണ്ട്.
 
കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.ആരിഷ് എന്നാണ് സഹോദരന്റെ പേര്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൻ്റെ സിനിമകൾ മകളെ കാണിച്ചിട്ടില്ല,'ആടുജീവിതം' അഭിമാനത്തോടെ കാണിക്കും,ഒരു ആക്റ്റർ എന്നാല്‍ എന്താണ് അർഥമെന്ന് ഇതോടെ അവൾക്ക് മനസ്സിലാകുമെന്ന് പൃഥ്വിരാജ്