Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനൊപ്പം അമൽ നീരദും ലിജോ ജോസ് പെല്ലിശേരിയും വീണ്ടും

മോഹൻലാലിനൊപ്പം അമൽ നീരദും ലിജോ ജോസ് പെല്ലിശേരിയും വീണ്ടും

നിഹാരിക കെ.എസ്

, വ്യാഴം, 30 ജനുവരി 2025 (16:33 IST)
അമൽ നീരദിന്റെയും ലിജോ ജോസ് പെല്ലിശേരിയുടെയും ചിത്രങ്ങളിൽ വീണ്ടും മോഹൻലാൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രങ്ങളുടെ നിർമാണമെന്ന് റിപ്പോർട്ട്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വാർത്തയിൽ സ്ഥിരീകരണം വന്നിട്ടില്ല.
 
സംഭവം സത്യമാണെങ്കിൽ ഇത് രണ്ടാം തവണയാണ് മോഹൻലാൽ അമൽ നീരദിന്റെയും ലിജോ ജോസ് പെല്ലിശേരിയുടെയും ചിത്രങ്ങളിൽ അഭിനയിക്കുന്നത്. സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിലാണ് മോഹൻലാലും അമൽ നീരദും ആദ്യമായി ഒരുമിച്ചത്. വാർത്തകൾ സത്യമാണെങ്കിൽ 16 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും വരാൻ ഇരിക്കുന്നത്. ഒരു മാസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
 
കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രത്തിലാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിച്ചത്. വലിയ ഹൈപ്പ് ഉണ്ടായിരുന്നിട്ടും ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. മലൈക്കോട്ടെ വാലിബനുശേഷം ലിജോ മറ്റൊരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. ഇത്തവണ ഇദ്ദേഹം മോഹൻലാലുമായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് ബേസിൽ ജോസഫ്