Webdunia - Bharat's app for daily news and videos

Install App

'മമ്മൂക്കയോടൊപ്പം അമല്‍ നീരദിന്റെ പടം'; ആ ഫോണ്‍ കോള്‍ തന്നെ ത്രില്ലടിപ്പിച്ചെന്ന് നടന്‍ അബു സലിം

കെ ആര്‍ അനൂപ്
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (08:11 IST)
Abu Salim (actor)
മമ്മൂട്ടി അമല്‍ നീര കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. സിനിമയില്‍ അബു സലീമും അഭിനയിച്ചിരുന്നു. ചിത്രത്തിലേക്ക് താന്‍ എങ്ങനെയാണ് എത്തിയത് എന്നത് അബു സലീം തന്നെ പറയുകയാണ്.
 
'ഞാന്‍ വളരെ മുമ്പ് തന്നെ അമല്‍ നീരദ് സാറിനെ പരിചയപ്പെട്ടിരുന്നു. സിനിമയെക്കുറിച്ച് ചോദിക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും പറയാറുള്ളത് നമുക്ക് ഉടനെ ചെയ്യാം എന്ന് മാത്രമാണ്. അദ്ദേഹത്തിന്റെ മനസ്സില്‍ എനിക്ക് പറ്റിയ കഥാപാത്രം വന്നിട്ടില്ലാരിക്കും എന്നാണ് ഞാന്‍ അപ്പോള്‍ കരുതിയത്. അങ്ങനെയിരിക്കെ സാര്‍ ബിലാലിന്റെ ഷൂട്ട് തുടങ്ങാനുള്ള പ്ലാനിങ്ങില്‍ ആണ് ഞാന്‍ അറിഞ്ഞു. കോവിഡിന്റെ തൊട്ടു മുമ്പായിരുന്നു അത്. ആ സമയത്ത് കണ്ടപ്പോഴും ഞാന്‍ അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു. അന്ന് ബിഗ് ബിഗ്ബിയിലുള്ള ആള്‍ക്കാര്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. പുതിയ ആളുകള്‍ ഉണ്ടാകുമോ എന്ന് സംശയമാണ് എന്നായിരുന്നു മറുപടി. നമുക്ക് നോക്കിയിട്ട് ചെയ്യാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
പക്ഷേ കോവിഡ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്ലാനിങ് ഒക്കെ മാറി. അങ്ങനെയാണ് ഭീഷ്മ പര്‍വ്വത്തിന്റെ സബ്ജറ്റ് വരുന്നത്. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പിന്നെ പെട്ടെന്ന് ഒരു ദിവസം ഫോണ്‍ കോള്‍ വരികയായിരുന്നു.
 
 പുതിയ സിനിമ തുടങ്ങുന്നുണ്ടെന്ന് അമല്‍ സാര്‍ പറഞ്ഞു. നിങ്ങള്‍ പറഞ്ഞപോലെ നിങ്ങള്‍ക്ക് പറ്റിയ ഒരു വേഷം ഉണ്ടെന്നും പറഞ്ഞു. ഇപ്പോള്‍ ഏതെങ്കിലും പടം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി .
 
ഈ സിനിമയ്ക്ക് ഇനി രണ്ടുമാസം സമയം ഉണ്ടെന്നായിരുന്നു അമല്‍ സാര്‍ പറഞ്ഞത്. എനിക്ക് ചെറിയ റോള്‍ അല്ലെന്നും മുടിയും താടിയും വളര്‍ത്തണമെന്നും സാര്‍ പറഞ്ഞു. അത് കേട്ടതോടെ ഞാനാകെ ത്രില്ലായി. മമ്മൂക്കയോടൊപ്പം അമല്‍ നീരദ് സാറിന്റെ പടം ചെയ്യുക എന്നത് ചെറിയ കാര്യമല്ലല്ലോ',- അബുസലിം പറഞ്ഞു
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments