Publish Date: Sat, 28 Jul 2018 (09:54 IST)
Updated Date: Sat, 28 Jul 2018 (10:00 IST)
അമല പോൾ ഇപ്പോൾ കരിയറിൽ മാത്രമാണ് ശ്രദ്ധ നൽകിയിരിക്കുന്നത്. സംവിധായകൻ വിജയുമായുള്ള വിവാഹവും വിവാഹമോചനവും താരത്തെ തളർത്തിയിട്ടില്ല. സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് താരം ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ നയൻതാരയും അനുഷ്കയുമാണ് ഇത്തരം സിനിമകൾ തെരഞ്ഞെടുക്കുന്നത്. നയൻസിനോട് മത്സരിക്കാനാണ് അമല പോൾ ശ്രമിക്കുന്നതെന്നാണ് നയൻസിന്റെ ആരാധകർ പറയുന്നത്.
അമ്മ കണക്ക് എന്ന സ്ത്രീ പക്ഷ ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം അമല പോള്‍ കരാറ് ചെയ്ത ചിത്രമാണ് 'അതോ അന്ത പറവൈ പോലെ'. നവാഗതനായ കെ ആര്‍ വിനോദ് സംവിധാനം ചെയ്യുന്ന അഡ്വഞ്ചര്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തിലെ നായകന് വേണ്ടി അണിയറ പ്രവർത്തകർ ഓഡിഷൻ നടത്തിയിരുന്നു.
ഒടുവിൽ ബോളിവുഡ് അവതാരകനില്‍ നിന്ന് നായക നിരയിലേക്ക് കടന്ന സമീര്‍ കോച്ചര്‍ക്കാണ് നറുക്ക് വീണത്. കഴിഞ്ഞ ഐപിഎല്ലിന് ശേഷമാണ് സമീര്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ അമലയുടെ കാമുകനായിട്ടാണ് സമീർ എത്തുന്നതെന്നാണ് സൂചന.