Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹീറോയെ മാർക്കറ്റ് ചെയ്താണ് സിനിമയിറങ്ങുന്നത്, അതിനെന്താ? - മിയ ചോദിക്കുന്നു

സിനിമയിലെ എല്ലാ മേഖലയിലും പുരുഷന്മാർ ആണ് കൂടുതൽ, അപ്പോൾ സ്വാഭാവികമായും ഒരു പുരുഷമേധാവിത്വമുണ്ടാകും: മിയ

ഹീറോയെ മാർക്കറ്റ് ചെയ്താണ് സിനിമയിറങ്ങുന്നത്, അതിനെന്താ? - മിയ ചോദിക്കുന്നു
, ശനി, 28 ജൂലൈ 2018 (09:13 IST)
സ്ത്രീസുരക്ഷയെന്നത് സിനിമയിലെ മാത്രം കാര്യമല്ല സ്ത്രീകൾക്ക് പൊതുവെയുണ്ടാകുന്ന പ്രശ്നം എന്ന രീതിയിൽ ഇതിനെ നോക്കിക്കാണാനാണ് താൽപര്യപ്പെടുന്നതെന്ന് നടി മിയ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
വീട്ടിലാണെങ്കിലും റോഡിലാണെങ്കിലും സ്ത്രീ സുരക്ഷിതയല്ല. മലയാള സിനിമയിലെ സ്ത്രീകളുടെ കാര്യമെന്ന് എടുക്കണ്ട, സമൂഹത്തിലെ സ്ത്രീയായി എടുത്താൽ മതി. അതല്ലേ വേണ്ടത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ആരായാലും. - മിയ പറയുന്നു.
  
സിനിമയിൽ ഏറ്റവും കൂടുതലുള്ളത് പുരുഷന്മാരാണെന്ന് മിയ പറയുന്നു. സിനിമയിലെ എല്ലാ മേഖലയിലും പുരുഷന്മാർ ആണ് കൂടുതലുള്ളത്. അപ്പോൾ സ്വാഭാവികമായും ഒരു പുരുഷമേധാവിത്വമുണ്ടാകും. പക്ഷേ, ഒരു സ്ത്രീയായതിനാൽ സിനിമയിൽ എന്നെ ഇടിച്ചു താഴ്ത്തിയിരിക്കുകയാണ് എന്ന തോന്നൽ ഇതുവരെ എനിക്കുണ്ടായിട്ടില്ല. സിനിമ എന്ന കല മാർക്കറ്റ് ചെയ്യപ്പെടുന്നത് പുരുഷന്മാരുടെ പേരിലാണ്. ഹീറോയുടെ പേരിലാണ് പല സിനിമകളും ഇറങ്ങുന്നതു തന്നെയെന്നും മിയ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനി നാട്ടിൻ‌പുറത്തുകാരനായി മമ്മൂട്ടി, കുട്ടനാടന്റെ സ്റ്റൈലൻ ടീസർ!