Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകം മുഴുവന്‍ എനിക്ക് എതിരായിരുന്നു, വിവാഹമോചനം എന്നെ തളര്‍ത്തി; അന്ന് അമല പോള്‍ പറഞ്ഞത്

Amala Paul
, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (15:22 IST)
തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍ ഇന്ന് തന്റെ 30-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഏറെ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച താരമാണ് അമല. പ്രണയവും വിവാഹവും വിവാഹമോചനവുമാണ് അമലയെ ഗോസിപ്പ് കോളങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. 
 
ജീവിതം മാറ്റിമറിച്ച ഹിമാലയന്‍ യാത്രയേക്കുറിച്ച് അമല ഒരിക്കല്‍ മനസ് തുറന്നിട്ടുണ്ട്. പതിനേഴാമത്തെ വയസില്‍ സിനിമയിലേക്ക് എത്തിയ താന്‍ നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോയി. വിവാഹജീവിതം പരാജയപ്പെട്ടപ്പോള്‍ ആ സമയത്ത് ഒന്നും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. കാരണം ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു. താന്‍ ഒറ്റയ്ക്കാണെന്നു തോന്നി. സ്വയം കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്തത് എന്നും അമല വെളിപ്പെടുത്തിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

90 കോടി കളക്ഷന്‍ നേടി ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍', വ്യാഴാഴ്ച മുതല്‍ കേരളത്തിലെ തിയേറ്ററുകളിലേക്ക്