Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ ഭർത്താവിന് വിവാഹമംഗളങ്ങൾ നേർന്ന് അമല പോൾ, താരത്തിന്റെ പ്രതികരണം ഇങ്ങനെ !

മുൻ ഭർത്താവിന് വിവാഹമംഗളങ്ങൾ നേർന്ന് അമല പോൾ, താരത്തിന്റെ പ്രതികരണം ഇങ്ങനെ !
, തിങ്കള്‍, 15 ജൂലൈ 2019 (17:38 IST)
സംവിധായകൻ എഎൽ വിജയ്‌ക്ക് വിവാഹ മംഗളങ്ങൾ നേർന്നിരിക്കുകയാണ് മുൻ ഭാര്യ അമലാ പോൾ. വിജയ് മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും വിവാഹമാംഗളങ്ങൾ നേരുന്നു എന്നും അമൽ പോൾ പറഞ്ഞു ആടൈ എന്ന ചിത്രത്തിന്റെ പ്രചരണ പരിപടിക്കിടെയണ് അമല പോൾ മുൻ ഭർത്താവിന് വിവാഹ ആശംസ നേർന്നത്.
 
'നല്ല വ്യക്തിത്വത്തിന് ഉടമയാണ് വിജയ്. പൂർണമനസോടെ തന്നെ അദ്ദേഹത്തിന് വിവാഹ മംഗളങ്ങൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ പിറക്കട്ടെ' അമല പോൾ പറഞ്ഞു. ഇക്കഴിഞ്ഞ ജുലൈ പതിനൊന്നിനാണ് സംവിധായകൻ എഎൽ വിജയ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിനിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.
 
വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയിൽ വേഷങ്ങൽ കുറയുമെന്ന്. ഭയപ്പെട്ടിരുന്നു. ചെറിയ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോൽകുമോ അതിജീവനത്തിനായി സീരിയലുകളിൽ അഭിനയിക്കേണ്ടിവരുമോ എന്നുവരെ പേടിച്ചു. എന്നൽ കഴിവുണ്ടെങ്കിൽ നമ്മളെ ആർക്കും തോൽപ്പിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞു എന്നും അമല പോൾ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനെട്ടാം പടി ഇന്റർനെറ്റിൽ, നടപടിയുമായി സംവിധായകൻ!