Webdunia - Bharat's app for daily news and videos

Install App

‘ഞാൻ പ്രണയത്തിലാണ്, എനിക്കു വേണ്ടി അദ്ദേഹം ജോലിയും കരിയറും ത്യജിച്ചു’- വെളിപ്പെടുത്തലുമായി അമല പോൾ

Webdunia
ചൊവ്വ, 16 ജൂലൈ 2019 (17:06 IST)
‘ആടൈ’യുടെ റിലീസ് കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിച്ച് പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് നടി അമല പോള്‍. ആര്‍ക്കും അറിയാത്ത കാര്യമാണ്. ഞാന്‍ ഒരു റിലേഷനിലാണ്. തനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചയാളാണ് അദ്ദേഹമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞു.

“സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെങ്കിലും സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്.  ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു. തന്റെ മറ്റു സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്”.

“ആടൈ’യില്‍ അഭിനയിക്കുന്ന കര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. ‘ഈ സിനിമ ചെയ്യുകയാണെങ്കില്‍ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ശാരീരികമായും മാനസികമായും തയാറെടുത്ത് സിനിമയുമായി മുന്നോട്ടു പോകുക’- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി”

“ഞാന്‍ ഒരു സിനിമയെ നോക്കിക്കാണുന്ന രീതിക്കും അദ്ദേഹത്തോടാണ് കടപ്പെട്ടിരിക്കുന്നത്. എന്നെ പുകഴ്‌ത്തുന്നവര്‍ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം എന്നെ പുകഴ്ത്തുന്ന ആളല്ല, കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്ന് തന്നത് അദ്ദേഹമാണ്” - എന്നും അമല പറഞ്ഞു.

എന്നെ ഞെട്ടിച്ച വ്യക്തിയും എന്റെ ജീവിതത്തിലെ സത്യവും അദ്ദേഹം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്. എന്റെ പാഷന്‍ അറിഞ്ഞ് പിന്തുണച്ച് കൂടെ നില്‍ക്കുന്ന ആളാണ് അദ്ദേഹമെന്നും അമല വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments