Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മികയോട് ബ്രേക്കപ്പിനെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവർത്തകൻ; വായടപ്പിച്ച് വിജയ് ദേവരകൊണ്ട

രശ്മികയും വിജയും ഒന്നിച്ചഭിനയിക്കുന്ന ഡിയർ കോമ്രേഡ് എന്ന സിനിമയുടെ പ്രമോഷനായി ബെംഗളൂരുവിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.

രശ്മികയോട് ബ്രേക്കപ്പിനെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവർത്തകൻ; വായടപ്പിച്ച് വിജയ് ദേവരകൊണ്ട
, ചൊവ്വ, 16 ജൂലൈ 2019 (09:29 IST)
നടി രശ്‌മിക മന്ദാനയോട് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി വേർപിരിഞ്ഞതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് നടൻ വിജയ് ദേവരകൊണ്ട. രശ്മികയും വിജയും ഒന്നിച്ചഭിനയിക്കുന്ന ഡിയർ കോമ്രേഡ് എന്ന സിനിമയുടെ പ്രമോഷനായി ബെംഗളൂരുവിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
 
സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടിവന്നതാണ് വിജയ്യേയും രശ്മികതയെയും ചൊടിപ്പിച്ചത്. രശ്മികതയോടുള്ള ചോദ്യത്തിന് ആദ്യം മറുപടി നൽകിയത് വിജയ് ആയിരുന്നു. എനിക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് പോലും മനസ്സിലാകുന്നില്ല. ഇതിപ്പോൾ ചോദിക്കേണ്ട ആവശ്യം തന്നെ എന്താണ്? അതിന്റെ ആവശ്യമില്ല,' വിജയ് പറഞ്ഞു. തനിക്ക് മനസ്സിലാക്കാൻ പറ്റാത്തത്ര വലിയ ചോദ്യമാണ് ഇതെന്നായിരുന്നു രശ്മികയുടെ പ്രതികരണം.
 
കഴിഞ വർഷം സെപ്‌തംബറിലാണ് വിവാഹ നിശ്ചയം വരെയെത്തിയ രശ്മികയും രക്ഷിത് ഷെട്ടിയും തമ്മിലുള്ള ബന്ധം ബ്രേക്കപ്പിലേക്ക് കടന്നത്. തമ്മിൽ പിരിഞ്ഞതിനെക്കുറിച്ച് രശ്മികയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്‌സില്ലാതെ എങ്ങനെ 100 ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിയുമെന്ന് ചോദിച്ചു; പരാതിയുമായി നടി!