Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡേറ്റിംഗിന് താൽപ്പര്യം ഉണ്ടോ? - വിജയ് ദേവരകൊണ്ടയോട് സനുഷ !

ഡേറ്റിംഗിന് താൽപ്പര്യം ഉണ്ടോ? - വിജയ് ദേവരകൊണ്ടയോട് സനുഷ !
, തിങ്കള്‍, 15 ജൂലൈ 2019 (17:55 IST)
ബാലതാരമായി എത്തി പിന്നീട് നായികയായി മിന്നുന്ന താരമാണ് സനുഷ സന്തോഷ്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുന്നുണ്ട്. ഇപ്പോൾ സനുഷ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ നിമിഷങ്ങൾക്കകം വൈറലായിരിക്കുകയാണ്. ഫോട്ടോയിൽ സനുഷയ്ക്കൊപ്പം ഉള്ളത് തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്. ഇതിനു സനുഷ നൽകിയിരിക്കുന്ന ക്യാപ്ഷനും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
 
വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ? എന്നാണ് സനുഷ കുറിച്ചത്. തന്റെ പുതിയ ചിത്രമായ് ഡിയര്‍ കോമ്രേഡിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കേരളത്തില്‍ എത്തിയിരുന്നു. ഈ സമയത്തെടുത്ത ഫോട്ടോയാകാമെന്നാണ് ആരാധകർ പറയുന്നത്. 
 
അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും താരം കുറിച്ചിരുന്നു. തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇത് കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ചിലർ സനുഷയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ ഭർത്താവിന് വിവാഹമംഗളങ്ങൾ നേർന്ന് അമല പോൾ, താരത്തിന്റെ പ്രതികരണം ഇങ്ങനെ !