Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനായി അമല നിവിൻ പോളി ചിത്രം വേണ്ടെന്ന് വെച്ചു?

പൃഥ്വിരാജിന്റെ നായികയായി അമല പോൾ?!

പൃഥ്വിരാജിനായി അമല നിവിൻ പോളി ചിത്രം വേണ്ടെന്ന് വെച്ചു?
, ശനി, 17 ഫെബ്രുവരി 2018 (10:11 IST)
മലയാള സിനിമാലോകവും സഹിത്യ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസിയുടെ ആടുജീവിതം. സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ബെന്യാമിന്റെ നോവല്‍ വായിച്ചവരാരും നജീബിനെ മറക്കില്ല. നോവലിലെ ഓരോ സംഭവവും അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരുന്നു. നോവൽ പോലെ തന്നെ ഹൃദയസ്പർശിയാകും സിനിമയെന്ന കാര്യത്തിലും സംശയമില്ല. 
 
ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അമല പോളും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. വളരെ പ്രധാനപ്പെട്ട ഒ‌രു റോളാണ് അമല കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. അതേസമയം, അമലയുടെ ക്യാരക്ടറിനെ കുറിച്ചോ പുറത്തുവരുന്ന റിപ്പോർട്ടിനെ കുറിച്ചോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല. 
 
നേരത്തേ നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയിലേക്ക് അമലയെ ആയി‌രുന്നു ആദ്യം നായികയായി തീരുമാനിച്ചത്. എന്നാൽ, ഡേറ്റിന്റെ പ്രശ്നം പറഞ്ഞ് താരം പിന്നീട് പിന്മാറുകയായിരുന്നു. എന്നാൽ, നിവിൻ പോളി ചിത്രത്തിൽ നിന്നും അമല പിന്മാറിയത് പൃഥ്വിരാജിന്റെ നായികയാകാനാണോയെന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്. പക്ഷേ, രണ്ട് ചിത്രത്തിന്റേയും ഷൂട്ടിംഗ് രണ്ട് സമയത്തായതിനാൽ ഈ പ്രചരിക്കുന്നതിൽ സത്യമില്ലെന്നതാണ് വസ്തുത. 
 
നിലവിലെ സിനിമകള്‍ തീര്‍ത്ത് ഇനിയുള്ള സമയം ആടുജീവിതത്തിനായി നല്‍കുകയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഡേറ്റ് ലഭിക്കാത്തത് കാരണം ചിത്രം അനിശ്ചിതമായി നീളുന്നുവെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിനിടയില്‍ ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് താനെന്ന് പൃഥ്വി പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞാലിമരയ്ക്കാർ മമ്മൂട്ടി തന്നെ, തർക്കം വേണ്ട - പ്രിയദർശൻ വ്യക്തമാക്കി