Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോബി മടിച്ചു, ഞാന്‍ മുന്‍‌കൈ എടുത്തു; പരിധികള്‍ ലംഘിച്ച് അമലപോള്‍ - ഗ്ലാമര്‍ പ്രദര്‍ശനത്തിന്‍റെ അങ്ങേയറ്റം!

ബോബി മടിച്ചു, ഞാന്‍ മുന്‍‌കൈ എടുത്തു; പരിധികള്‍ ലംഘിച്ച് അമലപോള്‍ - ഗ്ലാമര്‍ പ്രദര്‍ശനത്തിന്‍റെ അങ്ങേയറ്റം!
, ബുധന്‍, 29 നവം‌ബര്‍ 2017 (17:55 IST)
അമല പോള്‍ രണ്ടും കല്‍പ്പിച്ചാണ്. അടുത്ത നയന്‍‌താരയാകാനുള്ള ശ്രമമെന്നാണ് കോളിവുഡ് അടക്കം പറയുന്നത്. നയന്‍‌സ് ഇപ്പോള്‍ ഗ്ലാമറിനേക്കാള്‍ കൂടുതല്‍ കഥാപാത്രങ്ങളുടെ കരുത്താണ് ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ, നയന്‍‌താര മുമ്പ് ചെയ്തിരുന്ന തരത്തിലുള്ള ഗ്ലാമര്‍ റോളുകള്‍ ഇപ്പോള്‍ അമലയെ തേടിയാണ് എത്തുന്നത്.
 
തിരുട്ടുപയലേ 2 എന്ന പുതിയ സിനിമയില്‍ മേനിപ്രദര്‍ശനത്തിന്‍റെ സകല അതിരുകളും ഭേദിച്ചിരിക്കുകയാണ് അമല. പൊക്കിള്‍ കാണിച്ചുകൊണ്ടുള്ള ആദ്യലുക്ക് പോസ്റ്റര്‍ വന്‍ തരംഗമായതിന് ശേഷമെത്തിയ ട്രെയിലറിലും അമല തകര്‍ത്താടുകയാണ്. അമലയും ബോബി സിംഹയും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ തിയേറ്ററുകളെ ചൂടുപിടിപ്പിക്കുമെന്നുറപ്പ്.
 
റൊമാന്‍റിക് രംഗങ്ങളില്‍ ബോബി സിംഹ മടിച്ചുനിന്നപ്പോള്‍ താനാണ് മുന്‍‌കൈയെടുത്ത് ആ രംഗങ്ങള്‍ ഗംഭീരമാക്കിയതെന്ന് അമല തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. തിരുട്ടുപയലേ 2 ഒരു ഇറോട്ടിക് ത്രില്ലറാണ്.
 
സുശി ഗണേശന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്‍റെ തന്നെ തിരുട്ടുപയലേയുടെ രണ്ടാം ഭാഗമാണ്. പ്രസന്നയാണ് മറ്റൊരു താരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂര്‍ണനഗ്‌നരായി സണ്ണിയും ഭര്‍ത്താവും !