'ജിഷിന്റെ ക്യാരക്ടറായിരുന്നു എന്റെ സഹോദരിയുടെ പ്രശ്‌നം': നടനുമായുള്ള ബന്ധത്തെ കുറിച്ച് അമേയ

ജിഷിനെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നത് റിസ്ക് അല്ലേ എന്ന് സ്വന്തം സഹോദരി പോലും തന്നോട് ചോദിച്ചിരുന്നെന്ന് അമേയ

നിഹാരിക കെ.എസ്
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (11:29 IST)
മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ജിഷിൻ മോഹൻ. നടി വരദയുമായുള്ള വിവാഹമോചനവും ശേഷം നടി അമേയയുമായുള്ള ബന്ധവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹ മോചനത്തിനു ശേഷം താൻ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്ന് ജിഷിൻ പറഞ്ഞിരുന്നു. 
 
തങ്ങൾ എൻഗേജ്ഡ് ആയി എന്ന വിവരവും കഴിഞ്ഞ പ്രണയദിനത്തിൽ ഇരുവരും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജിഷിനെക്കുറിച്ച് അമേയ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. ജിഷിനെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നത് റിസ്ക് അല്ലേ എന്ന് സ്വന്തം സഹോദരി പോലും തന്നോട് ചോദിച്ചിരുന്നെന്ന് അമേയ പറയുന്നു. 
 
'ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് പുള്ളിക്ക് ഒരുപാട് മെന്റൽ പ്രശ്ന‌ങ്ങളും മെന്റൽ ട്രോമകളുമുണ്ടായിരുന്നു. സഹതാപത്തിൽ നിന്നാണ് എനിക്ക് സ്നേഹമുണ്ടായത്. ഇത് ശരിയാകുമോ, റിസ്ക് അല്ലേ എന്ന് എൻ്റെ സഹോദരി വരെ ചോദിച്ചിട്ടുണ്ട്. ആളുടെ ക്യാരക്ടറായിരുന്നു പ്രശ്‌നം. റിസ്കെടുക്കാതെ ആരും ഒന്നും നേടിയിട്ടില്ലെന്ന് ഞാൻ പറഞ്ഞു. 
 
രണ്ടാമത്തെ കാര്യം എനിക്ക് സ്നേഹം തോന്നിപ്പോയി, എല്ലാ ദുസ്വഭാവങ്ങളും കണ്ടിട്ട് തന്നെ. അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു. ആരും പെർഫെക്ടല്ല. നമുക്കെല്ലാവർക്കും വ്യക്തിത്വവും വ്യക്തിത്വ വൈകല്യങ്ങളുമുണ്ട്. അതും കൂടെ ഉൾക്കൊള്ളണം. ഒരാളിൽ നൂറിൽ 40 ശതമാനം ഓക്കെയാണെങ്കിൽ 30 ശതമാനം ഞാൻ ശരിയാക്കിയെടുക്കേണ്ടിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു', നടി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്‌മോസിന്റെ പരിധിയിലാണ്, ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയ്ലര്‍ മാത്രമെന്ന് രാജ്‌നാഥ് സിങ്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments