'തുടരും' വീഴ്ത്താന്‍ 'ലോകഃ'യ്ക്കു സുവര്‍ണാവസരം; ദുല്‍ഖറിന്റെ പോസ്റ്റ് വെറുതെയല്ല !
തുടരും സിനിമയുടെ കേരള കളക്ഷന്‍ 118.9 കോടിയാണ്
Publish Date: Mon, 22 Sep 2025 (14:26 IST)
Updated Date: Mon, 22 Sep 2025 (14:28 IST)
ബോക്‌സ് ഓഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' കുതിപ്പ് തുടരുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി കരസ്ഥമാക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് ലോകഃ. മോഹന്‍ലാല്‍ ചിത്രം 'തുടരും' ആണ് ഈ നേട്ടം ആദ്യം കൈവരിച്ചത്.
തുടരും സിനിമയുടെ കേരള കളക്ഷന്‍ 118.9 കോടിയാണ്. ലോകഃയ്ക്കു തുടരും മറികടക്കണമെങ്കില്‍ 18 കോടി കൂടി വേണം. നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനം കണക്കിലെടുക്കുമ്പോള്‍ ലോകഃയ്ക്കു 'തുടരും' കടമ്പ മറികടക്കുക എളുപ്പമാണ്. അടുത്ത വാരാന്ത്യത്തോടെ കേരള കളക്ഷനില്‍ 118 കോടിയിലേക്ക് ലോകഃ എത്തിയേക്കാം.
തുടരും റിലീസ് ചെയ്തു അഞ്ചാം ആഴ്ച ഒടിടിയില്‍ എത്തിയിരുന്നു. എന്നാല്‍ ലോകഃയുടെ ഒടിടി റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലോകഃയുടെ ഒടിടി റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. ഉടന്‍ ഒടിടി റിലീസ് ഉണ്ടാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പൂര്‍ണമായി തള്ളി. വ്യാജ വാര്‍ത്തകളെ തള്ളിക്കളയണമെന്നും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.