Webdunia - Bharat's app for daily news and videos

Install App

പാര്‍വതിയും മഞ്ജു വാര്യരും വഴക്കുണ്ടാക്കിയിട്ടില്ല, ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എല്ലാവരും കൈയടിച്ച് പാസാക്കി!

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (20:22 IST)
താരസംഘടനയായ ‘അമ്മ’ പിളര്‍ന്നുണ്ടായതല്ല വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സി എന്ന് നടി ഊര്‍മ്മിള ഉണ്ണി. അതൊരു തെറ്റായ സംഘടനയല്ലെന്നും സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒന്നാണതെന്നും ഊര്‍മ്മിള മനോരമയോട് പ്രതികരിച്ചു.
 
ഡബ്ലിയു സി സി രൂപീകരിക്കപ്പെട്ടതിന് ശേഷം അന്നത്തെ പ്രസിഡന്‍റായ ഇന്നസെന്‍റ് ആ സംഘടനയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. ആ സംഘടന അമ്മയില്‍ നിന്ന് പിരിഞ്ഞുപോയി രൂപീകരിച്ചതല്ല. അത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ്. അല്ലാതെ വെറുതെ വഴക്കുണ്ടാക്കാന്‍ ഒരു പാര്‍വതിയും ഒരു മഞ്ജു വാര്യരും ശ്രമിച്ചിട്ടില്ലെന്നും ഊര്‍മ്മിള ഉണ്ണി മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു.
 
‘അമ്മ ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്’ എന്നാണ് താന്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ ചോദിച്ചതെന്നും അല്ലാതെ ദിലീപിനെ തിരിച്ചെടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു. 
 
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് ആരും ഉത്തരമൊന്നും പറയാതെ മിണ്ടാതിരുന്നെന്നും തിരിച്ചെടുക്കണമെന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കൈയടിച്ചെന്നും ഊര്‍മ്മിള ഉണ്ണി വ്യക്തമാക്കി. വേണമെങ്കില്‍ കൈയടിച്ച് പാസാക്കിയെന്ന് പറയാമെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു. 
 
ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍‌ലൈന്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments