ഇതൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നൂ: ആഷിക്ക് അബുവിനെതിരെ എം.എ നിഷാദ്
ആഷിക്ക് അബുവിനെതിരെ എം.എ നിഷാദ്
നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ സംവിധായകൻ ആഷിക് അബു രംഗത്തുവന്നതിന് തൊട്ടുപിന്നാലെ അതിന് മറുപടിയുമായി സംവിധായകൻ എം എ നിഷാദ് എത്തിയിരിക്കുകയാണ്.
'ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?' എന്നായിരുന്നു ആഷിക് അബുവിന്റെ പോസ്‌റ്റ്.
'തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ?' എന്നും ഞങ്ങളേ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ...,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ... എന്നും നിഷാദിന്റെ പോസ്‌റ്റിൽ പറയുന്നു.
നിഷാദിന്റെ പോസ്‌റ്റിന്റെ പൂർണ്ണ രൂപം...
തിലകൻ ചേട്ടന് വേണ്ടി മുതല കണ്ണീർ പൊഴിക്കുന്നവരോട്...
സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പിൽ വിളിച്ച് പറയാനുളള ആർജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടൻ തിലകനെ പടിക്കപ്പുറത്ത് നിർത്തിയ കാലം...
തിലകൻ ചേട്ടന് വേണ്ടി വാദിക്കാൻ,പോട്ടെ ഒരു ചെറുവിരൽ അനക്കാൻ,എത്ര പേരുണ്ടായിരുന്നൂ ?തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? just asking..ഒരാകാംക്ഷ,അങ്ങനെ കണ്ടാൽ മതി...
തിലകൻ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവർത്തകർ ചെയ്തത്...വിലക്കുകൾക്ക് പുല്ലു വില കൽപ്പിച്ച്,അദ്ദേഹത്തേ സിനിമയിൽ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ...,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ...
NB..അമ്മയുടെ നടപടിയേ,സാധൂകരിക്കുന്നതല്ല എന്റ്റെ ഈ പോസ്റ്റ്...ചിലത് കാണുമ്പോൾ പ്രതികരിച്ച് പോകും..നിലപാടുകൾ ഉളളത് കൊണ്ട് തന്നെയാണ്...