Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി- എല്ലാവരുടെയും വല്ല്യേട്ടൻ!

അനിയന്മാർക്കെല്ലാം മുത്താണി വല്ല്യേട്ടൻ!

Webdunia
ചൊവ്വ, 8 മെയ് 2018 (08:25 IST)
താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ വഴമില്ല്. ആരാധകർക്കും പ്രേക്ഷകർക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് ‘അമ്മ മഴവില്ല്’ മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ പതിനായിരങ്ങൾക്കുമുന്നിൽ വിണ്ണിലെ താരങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അത് ആഘോഷരാവായി മാറുകയായിരുന്നു. 
 
ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്. കരഘോഷത്തിന് ഇതിൽക്കൂടുതൽ എന്ത് വേണം. ആരാധകർ ഒന്നടങ്കം കാത്തിരുന്നത് അദ്ദേഹത്തിന്റെ ഡാൻസിന് വേണ്ടിയായിരുന്നു. ഇപ്പോഴിതാ, ജയറാം ഫേസ്ബുക്കിൽ പങ്ക് വെച്ച ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു.  
 
ജയറാം, സിദ്ദിഖ്, മമ്മൂട്ടി, മനോജ് കെ ജയൻ, മുകേഷ് എന്നിവരൊത്തുള്ള ഒരു സെൽഫിയാണ് ജയറാം പങ്കുവെച്ചത്. ഡാൻസിന് വേണ്ടി അണിഞ്ഞ ഡ്രസിലായിരുന്നു സെൽഫി. ഏതായാലും ഇതിനടിയിൽ വന്ന കമന്റുകളാണ് രസം. ഡ്രസിന്റെ കളർ കണ്ടിട്ട് ‘ഇതെന്താ മഴവില്ലോ?’ എന്നാണ് ഒരുത്തൻ ചോദിച്ചിരിക്കുന്നത്.
 
അതിൽ ഏറ്റവും രസകരമായ കമന്റ് ‘ധ്രുവത്തിലെ അനിയൻ, വാത്സല്യത്തിലെ അനിയൻ, രാജമാണിക്യത്തിലെ അനിയൻ, തനിയാവർത്തനത്തിലെ അനിയൻ, ഒപ്പം എല്ലാവരുടെയും ഒരേ ഒരു വല്യേട്ടൻ‘ എന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vande Bharat: വന്ദേ ഭാരത് നാളെയും മറ്റന്നാളും വൈകും

വരുന്നു 'ആഗോള അയ്യപ്പസംഗമം'

മുംബൈയില്‍ ചിക്കന്‍ഗുനിയ കേസുകള്‍ കുതിച്ചുയരുന്നു; 500ശതമാനത്തിന്റെ വര്‍ധനവ്!

യു.കെയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു 6.5 ലക്ഷം തട്ടിയ 29 കാരി പിടിയിൽ

ഇന്ത്യയ്ക്ക് വേണമെങ്കിൽ ഇനിയും ഡിസ്കൗണ്ട് തരാം, യുഎസ് തീരുവ ഭീഷണിക്കിടെ വാഗ്ദാനവുമായി റഷ്യ

അടുത്ത ലേഖനം
Show comments