Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാൽ സാർ വിളിച്ചാൽ വരാതിരിക്കാൻ എനിക്കാവില്ല; മോഹൻലാലിനോടുള്ള സ്നേഹവും സൌഹൃദവും വെളിപ്പെടുത്തി സൂര്യ

വാർത്ത സിനിമ മോഹൻലാൽ സൂര്യ അമ്മ മഴവില്ല് News Cinema Mohanlal Surya Amma Mazhavill
, തിങ്കള്‍, 7 മെയ് 2018 (18:23 IST)
അമ്മ മഴവില്ല് ഷോയി കാഴ്ചക്കാരനായി എത്തിയ നടൻ സൂര്യയുടെ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. മോഹൻ ലാൽ സാർ ക്ഷണിച്ചിട്ടാണ് താൻ വന്നത്. അദ്ദേഹം നേരിട്ട് വിളിച്ചാൽ എനിക്ക് വരാതിരിക്കാനാവില്ല എന്നുമായിരുന്നു സൂര്യയുടെ വാക്കുകൾ.
 
മോഹൻ ലാലുമായുള്ള സൌഹൃദത്തെ കുറിച്ച് പലവേദികളിലും സൂര്യ വെളിപ്പെടുത്തിയിട്ടുണ്ട്. മോഹൻലാൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ രോമങ്ങളും നഖങ്ങളും പോലും അഭിനയിക്കും എന്ന് നേരത്തെ ഒരു ചാനൽ അവാർഡ് വേദിയിൽ സൂര്യ പറഞ്ഞിരുന്നു. ഇരുവരുമൊത്ത് സിനിമ ഉടൻ വന്നേക്കും എന്ന റിപ്പോർട്ടുകളും സജീവമാണ്. 
 
മലയാള സിനിമ അഭിനയതാക്കളുടെ സംഘടനയായ  അമ്മയും മഴവിൽ മനോരമ ചാനലും സംയുക്തമായി നടത്തിയ മെഗാഷോയാണ് അമ്മ മഴവില്ല് ഷോയിൽ പ്രേക്ഷകാനായി താനും ഉണ്ടാകും എന്ന് സൂര്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സൂര്യയും മോഹൻലാലും ഒന്നിക്കുന്ന സിനിമക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് മമ്മൂക്ക? മമ്മൂക്ക നിന്റെ വാപ്പയെന്ന് ദുൽഖറിനോട് രമേഷ് പിഷാരടി