Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തിങ്കളാഴ്ച നിശ്ചയം' നടി, അനഘയുടെ പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

Anagha Narayanan ബൈജു

കെ ആര്‍ അനൂപ്

, വ്യാഴം, 13 ജൂലൈ 2023 (17:29 IST)
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിച്ച ഡിയര്‍ പാപ്പി എന്ന ചിത്രത്തിലും താരം അഭിനയിച്ചു.ആനന്ദം പരമാനന്ദം എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.ടോവിനോ-കീര്‍ത്തി സുരേഷ് ചിത്രം വാശിയിലും നടി അഭിനയിച്ചു.
തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം വരുന്നു. ചെറിയ സിനിമയ്ക്ക് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനം.സംവിധായകന്‍ സെന്നാ ഹെഗ്‌ഡെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സിനിമയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരുമായി ആലോചിച്ചിരുന്നു. എന്നാല്‍ അത് കഥയാക്കി ചിട്ടപ്പെടുത്തമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണവിന് ദുല്‍ഖര്‍ ചേട്ടന്‍; താരപുത്രന്‍മാരുടെ പ്രായം അറിയാം