Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഡിയര്‍ വാപ്പി'ലെ ആദ്യ ഗാനം, ലാലിന്റെ മകളായി അനഘ നാരായണന്‍

New Malayalam cinema Malayalam movie news film news movie dear vaapi

കെ ആര്‍ അനൂപ്

, വെള്ളി, 23 ഡിസം‌ബര്‍ 2022 (09:09 IST)
ലാലും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഡിയര്‍ വാപ്പി റിലീസിന് ഒരുങ്ങുന്നു.തിങ്കളാഴ്ച നിശ്ചയം നടി അനഘ നാരായണന്‍ ആണ് നായിക. സിനിമയിലെ ആദ്യ ഗാനം ഇന്ന് പുറത്തു വരും.
ടൈലര്‍ ആയി ജോലി ചെയ്തുവരുന്ന ബഷീര്‍ ആയി ലാല്‍ വേഷമിടുന്നു.മോഡലായ മകള്‍ ആമിറയുടെ അച്ഛന്റെയും സ്വപ്നങ്ങളുടെ കഥ കൂടിയാണ് സിനിമ പറയുന്നത്.
 
ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍,മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആയിഷ'ലെ വീഡിയോ സോങ് ഇന്ന് എത്തും, റിലീസ് ജനുവരി 20ന്