തിയേറ്ററിൽ ക്ലിക്കായി ആനന്ദ് ശ്രീബാല; കങ്കുവ ഇനിയൊരു ഭീഷണിയേ അല്ല!

നിഹാരിക കെ എസ്
ശനി, 16 നവം‌ബര്‍ 2024 (09:44 IST)
വിഷ്ണു വിനയൻ ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല ഇന്നലെയാണ് റിലീസ് ആയത്. കങ്കുവ പോലൊരു ബിഗ് ബജറ്റ് ചിത്രത്തിന് ക്ലാഷ് വെയ്ക്കാൻ ആനന്ദ് ശ്രീബാലയിൽ എന്താണുള്ളതെന്ന് റിലീസിന് മുന്നേ ചോദ്യങ്ങളുയർന്നിരുന്നു. ഇത്തരം ചോദ്യങ്ങളെയെല്ലാം ആത്മവിശ്വാസത്തോടെ അണിയറ പ്രവർത്തകർ തള്ളിക്കളയുകയായിരുന്നു. തങ്ങളുടെ ചിത്രത്തിന്മേൽ അവർക്ക് അത്രമേൽ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് വ്യക്തം. കങ്കുവ എന്ന ചിത്രം ഇനി ആനന്ദ് ശ്രീബാല, മുറ പോലെയുള്ള ചെറിയ ചിത്രങ്ങൾക്ക് ഒരു ഭീഷണി അല്ലെന്നാണ് സിനിമാ ആരാധകരുടെ കണ്ടെത്തൽ. 
 
ത്രില്ലർ ഡ്രാമ ഇൻവസ്റ്റിഗേഷൻ സിനിമയാണ് ആനന്ദ് ശ്രീബാല. കേരളം പോലീസിനെ കുഴപ്പിച്ച ഒരു 'ആത്മഹത്യ കേസ്' ആണ് സിനിമ പറയുന്നത്.   ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുമ്പോൾ അത് നീതികിട്ടാത്ത ഒരു സമൂഹത്തിന് ഉള്ള ട്രിബ്യൂട്ട് കൂടിയാവുകയാണ്. ഇതുവരെ കണ്ട് പരിചയിച്ച ന്യൂജെൻ പയ്യനായിട്ടല്ല അർജുൻ അശോകൻ. തനിക്ക് കിട്ടിയ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ നെഞ്ചിലേക്ക് തുളച്ചുകയറാണ് അർജുന് കഴിയുന്നുണ്ട്. മുഖ്യ സ്ത്രീ കഥാപാത്രങ്ങളായി എത്തിയ അപർണ്ണ ദാസും, സംഗീത മാധവൻ നായരും, മാളവിക മനോജും മികച്ച പ്രകടനം കാഴ്ച വച്ചു. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച സൈജു കുറുപ്പ് താൻ ഒരു അസാദ്ധ്യനടനാണെന്ന് വീണ്ടും തെളിയിച്ചു. 
 
ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ഡ്രാമയാണ് ആനന്ദ് ശ്രീബാല. ഏച്ചുകെട്ടലില്ലാതെ അഭിലാഷ് പിള്ളയുടെ തിരക്കഥ പ്രേക്ഷകനെ കഥാപാത്രങ്ങളോട് ഇമോഷണലി കണക്ട് ചെയ്യുന്നതിൽ വിജയിച്ചുവെന്ന് തന്നെ പറയാം. വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും നവാഗതന്റെ പതർച്ചയില്ലാത്ത സംവിധാന മികവും ചിത്രം കാഴ്ച്ചക്കാരുടെ ഉള്ളു നിറയ്ക്കുവാൻ വഴിയൊരുക്കുന്നു എന്നു പറയാം. നീതി കിട്ടാത്തവർക്ക് നീതികിട്ടുവാൻ കാലം ഒരാളെ കരുതിവെയ്ക്കും അതാണ് ആനന്ദ് ശ്രീബാല. വരും ദിവസങ്ങളിൽ ചിത്രത്തിന് കൂടുതൽ തിയേറ്ററുകളും ഷോകളും ലഭിക്കുമെന്ന് ഉറപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments