Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാതടിപ്പിക്കുന്ന അലറൽ; പ്രതികരിച്ച് കങ്കുവയുടെ നിർമാതാവ്

Kanguva Social Media Review

നിഹാരിക കെ എസ്

, ശനി, 16 നവം‌ബര്‍ 2024 (08:40 IST)
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്. സിനിമയിലെ അമിത ശബ്ദത്തെയും പശ്ചാത്തല സംഗീതത്തെയും വിമർശിച്ച് കൊണ്ട് നിരവധി പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാവായ കെഇ ജ്ഞാനവേൽ രാജ തന്നെ ഈ പരാതികളോട് പ്രതികരിച്ചിരിക്കുകയാണ്.
 
ചിത്രത്തിൻറെ മൊത്തം ശബ്ദത്തിൽ പ്രശ്നമുണ്ടെന്ന് തങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ എക്സിബിറ്റർമാരുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിത്രത്തിന്റെ സൗണ്ട് ലെവൽ രണ്ട് പോയിന്റ് കുറക്കാൻ ആവശ്യപ്പെട്ടെന്നും ജ്ഞാനവേൽ രാജ കൂട്ടിച്ചേർത്തു. ഇന്ന് രാത്രി മുതലോ നാളെ രാവിലെയോ ആരംഭിക്കുന്ന ഷോകൾ ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാകും പ്രദർശനം ആരംഭിക്കുന്നത് എന്നും കെഇ ജ്ഞാനവേൽ രാജ പറഞ്ഞു.
 
അതേസമയം, നല്ലതെന്നു പറയാൻ ഒന്നുമില്ലാത്ത സിനിമയാണെന്നാണ് 'കങ്കുവ'യെ കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമ കണ്ട എല്ലാവരും ഒരുപോലെ കുറ്റപ്പെടുത്തുന്ന മേഖലയാണ് സൗണ്ട് ഡിസൈനിങ്. കേൾവി ശക്തി പോലും അടിച്ചുപോകുന്ന തരത്തിലുള്ള അലർച്ചയാണ് തിയറ്ററിൽ കേൾക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിമർശനം. കങ്കുവയിലെ ശബ്ദം 105 ഡെസിബർ വരെ ഉയർന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. കങ്കുവയിലെ ഒരു സീനിൽ 105 ഡെസിബൽ ശബ്ദം ഫോണിൽ രേഖപ്പെടുത്തിയതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ കരുതിയതാണ്, എന്നാൽ ഇനിയൊരു 10 വർഷം കൂടിയല്ലെ ഉള്ളു, ചിലപ്പോൾ നാളെ മരിച്ചാലോ: അമിർ ഖാൻ